ജസ്റ്റിൻ ജേക്കബിന് ഒഐസിസി ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

മനാമ : ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ചു അമേരിക്കയിലേക്ക് പോകുന്ന ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബിന് ഒഐസിസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് നടന്ന യോഗത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി സെക്രട്ടറിയും എറണാകുളം ജില്ലയുടെ ചാർജ് കൂടി വഹിക്കുന്ന മനു മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു.

യാത്രയയപ്പ് എപ്പോഴും വേദനപ്പെടുത്തുന്ന അനുഭവം ആയിരിക്കും എന്നും അദ്ദേഹത്തിൻ്റെ യാത്ര ജില്ലാ കമ്മിറ്റിയെ സംബന്ധിച്ച് വലിയ നഷ്ടം ആയിരിക്കും എന്നും ഇന്നു കേരളത്തിൽ നിന്നും ഗൾഫിൽ നിന്നും ഒരുപാട് പേര് പഠനാർദ്ധവും ജോലി തേടിയും യുഎസ് യുകെ ഉൾപ്പെടെയുള്ള യൂറോപ്പിയൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്തുകൊണ്ട് ആണെന്ന് നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ് ആണെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

യാത്രയയപ്പ് യോഗത്തിൽ ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് ബിനു കുന്നന്താനം, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഒഐസിസി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി പറയിൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൂടാതെ ജില്ലാ കമ്മറ്റി ഭാരവാഹികൾ , ദേശീയ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ആശംസ നേർന്നു സംസാരിച്ചു. തുടർന്ന് ജസ്റ്റിൻ ജേക്കബിൻ്റെ മറുപടി പ്രസംഗത്തോടെ യോഗം അവസാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പിള്ളി സ്വാഗതവും ജില്ലാ സെക്രട്ടറി അൻസൽ കൊച്ചുടി നന്ദിയും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപകട സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...