കോഴഞ്ചേരി : പമ്പയിൽ നിന്ന് പ്രളയജലം കയറിയതിനെ തുടർന്ന് ആളൊഴിഞ്ഞു പോയ വീടിനു നേരെ സാമുഹ്യ വിരുദ്ധരുടെ ആക്രമണം. കുറിയന്നൂർ കുടുന്ത കടവിന് സമീപം ഏദൻ വില്ലയിൽ ജെസി തോമസിന്റെ വീടിന് നേരെയാണ് അക്രമണമുണ്ടായത്. ഒൻപത് ജനാലകളുടെ ചില്ലുകൾ തകർത്തു. വീട്ടിലേക്ക് വെള്ളം കയറാൻ തുടങ്ങിയപ്പോൾ സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇവിടെയുള്ളവർ ബന്ധുവീട്ടിലേക്ക് പോയിരുന്നു . ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് ജനാല പാളികൾ തല്ലിതകർത്ത നിലയിൽ കണ്ടത്. അക്രമികളെ കണ്ടെത്തണമെന്ന് കാട്ടി വീട്ടുടമ കോയിപ്രം പോലീസിൽ പരാതി നൽകി.
കുറിയന്നൂരില്‍ വീട് തല്ലിത്തകർത്തു ; പരാതിയുമായി വീട്ടമ്മ
RECENT NEWS
Advertisment