Monday, April 21, 2025 5:55 pm

സഹോദരിയുടെ മാനസികാസ്വാസ്ഥ്യമുള്ള മകനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹോദരിയുടെ മാനസികാസ്വാസ്ഥ്യമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന കേസില്‍ കസ്റ്റഡിയിലായിരുന്ന അച്ഛന്റെയും മകന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുഴിക്കാല സിഎംഎസ് സ്‌കൂളിന് സമീപം ചുട്ടുമണ്ണില്‍ മോടിയില്‍ ആന്റണിയുടെ മകന്‍ റെനില്‍ ഡേവിഡിനെ (45) കൊലപ്പെടുത്തിയ കേസില്‍ മാതാവിന്റെ സഹോദരന്‍ മാത്യൂസ് തോമസ് (69), മകന്‍ റോബിന്‍ റോബിന്‍ തോമസ് (35) എന്നിവരാണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യത്തിന് ചികില്‍സയിലുള്ള റെനില്‍ ബന്ധുവീടുകളില്‍ നിന്നും മറ്റും സാധനം മോഷ്ടിച്ചു വിറ്റാണ് ചെലവിന് പണം കണ്ടെത്തിയിരുന്നത്.

23 ന് രാത്രി ഏഴിന് മാത്യൂസ് തോമസിന്റെ ചുട്ടുമണ്ണില്‍ മോടിയില്‍ വീട്ടില്‍ എത്തിയ റെനില്‍ പിന്നിലെ കതക് തുറന്ന് ഇവിടെയുണ്ടായിരുന്ന ഫ്രിഡ്ജ് എടുത്തു കൊണ്ടു പോകാന്‍ ശ്രമിച്ചു. കുറേ നാളുകളായി മാത്യൂസും കുടുംബവും ഈ വീട് അടച്ചിട്ട ശേഷം തൊട്ടടുത്ത കുടുംബ വീട്ടിലായിരുന്നു താമസം. ശബ്ദം കേട്ട് വന്നു നോക്കിയ മാത്യൂസ് റെനില്‍ തന്റെ വീട്ടില്‍ നിന്ന് സാധനം മോഷ്ടിക്കുന്നത് തടഞ്ഞു. ഇതോടെ വാക്കു തര്‍ക്കം ഉണ്ടായി. വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് വീശിയ റെനില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

റെനില്‍ അക്രമാസക്തനായതു കണ്ട മാത്യു തോമസ് മകന്‍ റോബിന്‍ തോമസിനെ ഫോണ്‍ മുഖാന്തിരം വിളിച്ച്‌ വരുത്തി. രണ്ടാളും ചേര്‍ന്ന് റെനിലിനെ പിടിച്ച്‌ കയറു കൊണ്ട് കെട്ടി. തുടര്‍ന്ന് വീടിന് മുന്നിലുള്ള പൊട്ടക്കിണറിന്റ വക്കിലെത്തിച്ച്‌ കയര്‍ മുറിച്ച്‌ മാറ്റി തള്ളുകയായിരുന്നു. കിണറ്റിലേക്ക് ഇടുന്നതിനിടെ കയറിന്റെ ഒരു കഷണം കാലില്‍ കെട്ടിയിരുന്നത് എടുത്തു മാറ്റാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ സ്ഥലത്ത് വന്ന പോലീസിന് കയറിന്റെ തുമ്പ് കേസിന്റെ തുമ്പായി. ആറന്മുള എസ്‌ഐ അനിരുദ്ധന്‍, സിപിഓമാരായ രാജഗോപാല്‍, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇതുകൊലപാതകമാണെന്ന് കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തയിട്ടുണ്ട്. കിണറ്റിലേക്ക് എറിഞ്ഞ വഴി തല എവിടെയെങ്കിലും ശക്തമായി ഇടിച്ചതാണെന്നാണ് കരുതുന്നത്. മാത്യു തോമസിന്റെ ഭാര്യ രണ്ടു മാസം മുമ്പ് മരണപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഇവര്‍ സ്വന്തം വീട് അടച്ചിട്ട ശേഷം തൊട്ടടുത്തുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റിയത്. റെനില്‍ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികില്‍സയിലാണ്. പിതാവ് ആന്റണിവര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അമ്മ മോളി ആന്റണിയും മാനസിക രോഗത്തിന് ചികില്‍സയിലാണ്. സഹോദരന്‍ സുനില്‍ ഡേവിഡ് ഗള്‍ഫില്‍ ജോലിയിലാണ്.

അവിവാഹിതനായ റെനില്‍ ചെങ്ങന്നൂര്‍ സ്നേഹധാര മാനസിക ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോന്ന റെനില്‍ അനുജന്‍ സുനില്‍ ജോര്‍ജിന്റെ വീടിന്റെ താക്കോല്‍ ബന്ധുവീട്ടില്‍ നിന്ന് വാങ്ങി അവിടെയാണ് താമസിച്ചിരുന്നത്. നാട്ടുകാരെയും ബന്ധുക്കളെയും ചീത്ത വിളിക്കുന്നത് പതിവായിരുന്നു. ബന്ധുവീടുകളിലെ സാധനങ്ങള്‍ മോഷ്ടിച്ച്‌ വിറ്റും കൂലിപ്പണി ചെയ്തും മറ്റുമാണ് ജീവിച്ചിരുന്നത്. സമീപ കാലത്തായി ഇയാള്‍ അക്രമാസക്തനായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

0
കൊച്ചി: എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി...

സ്വകാര്യ ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടി...

വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി....

ആദിവാസി യുവാവ് ഗോകുലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം ; ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി

0
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നടന്ന അമ്പലവയലിലെ ആദിവാസി യുവാവ് ഗോകുലിന്റെ...