കോഴഞ്ചേരി പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ ട്രൂ-നാറ്റ് കോവിഡ്-19 പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് പോളിമറേസ് ചെയിന്‍ റിയാക്ഷന്‍(ആര്‍ ടി പി സി ആര്‍) ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം മൂന്നാഴ്ചയ്ക്കകം ഒരുക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കോഴഞ്ചേരി റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ ട്രൂ-നാറ്റ്  കോവിഡ്-19 പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ.

ജില്ലയില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിള്‍ പരിശോധനാ കേന്ദ്രമാണു കോഴഞ്ചേരിയില്‍ ആരംഭിച്ചത്. ഗര്‍ഭിണികള്‍, അടിയന്തര ശസ്ത്രക്രിയകള്‍, സംശയാസ്പദമായ മരണങ്ങള്‍ എന്നിവയുടെ കോവിഡ്-19 സ്‌ക്രീനിംഗിനാണ് ട്രൂ-നാറ്റ് പരിശോധന ഉപയോഗിക്കുന്നത്. ദിവസേന 20 സാമ്പിളുകള്‍ പരിശോധിക്കുന്നതിനുളള സൗകര്യമാണ് ഇവിടെ ഉണ്ടാകുക. ഒരു മൈക്രോബയോളജിസ്റ്റും അഞ്ച് ലാബ് ടെക്‌നീഷ്യന്മാരുമാണ് ട്രൂ-നാറ്റ് സെന്ററില്‍ ഉണ്ടാകുക. ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സെന്ററിനുള്ള അനുമതി ലഭ്യമായിക്കഴിഞ്ഞു. കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റാണ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, ഡെപ്യൂട്ടി ഡി.എം.ഒ: ഡോ.സി.എസ് നന്ദിനി, എന്‍.എച്ച്.എം ഡി.പി.എം:ഡോ.എബി സുഷന്‍, കോഴഞ്ചേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.പ്രതിഭ, ഡോ.ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...