കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടികള്‍ സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട നഗരത്തിലേയും പഞ്ചായത്തുകളിലേയും റോഡുകളുടെ അറ്റകുറ്റപണി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അടിയന്തരമായി നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
അബിന്‍ വര്‍ക്കി കോടിയാട്ട് എം.എല്‍.എയുടെ പ്രതിനിധി അജി അലക്‌സ്, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.മുകുന്ദന്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുമോള്‍ കോശി, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വില്‍സണ്‍ തുണ്ടിയത്ത്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഫിലിപ്പോസ് സ്‌കറിയ, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാവിത്രി ഭദ്രന്‍, ആര്‍.എസ്.പി പ്രതിനിധി എ.എം.ഇസ്മയില്‍, കേരള കോണ്‍ഗ്രസ് പ്രതിനിധി ദീപു ഉമ്മന്‍, കെ.ഡി.പി പ്രതിനിധി രാജഭാസ് മണിയാറ്റ്, ഐ.എന്‍.സി പ്രതിനിധി റോഷന്‍ നായര്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.































