കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 12 കോടി കാണാതായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 12 കോടി കാണാതായി. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ നിന്നാണ് കാണാതായത്. കോര്‍പറേഷന്‍ സെക്രട്ടറി ടൗണ്‍ പോലീസിന് പരാതി നല്‍കി. നഷ്ടമായ പണം പലിശസഹിതം മടക്കി നല്‍കണമെന്ന് കോര്‍പറേഷന്‍. 24 മണിക്കൂറിനകം പണം തിരികെ വേണമെന്നും ബാങ്കിനോട് ആവശ്യപ്പെട്ടു.

കോഴിക്കോട് കോര്‍പറേഷന്റ അക്കൗണ്ടില്‍ നിന്ന് നഷ്ടമായ രണ്ടരക്കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ കൊടുത്തു. മുന്‍ മാനേജര്‍ പണം കവര്‍ന്നതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ലിങ്ക് റോഡ് ശാഖ മുന്‍ മാനേജര്‍ എം.പി റിജിലിനെ സസ്പെന്‍ഡ് ചെയ്തു. കോര്‍പറേഷന്റ 98 ലക്ഷം രൂപയേ കവര്‍ന്നിട്ടുള്ളുവെന്നായിരുന്നു ബാങ്കിന്റ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. എന്നാല്‍ രണ്ട് കോടി 53 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന നിലപാടില്‍ കോര്‍പറേഷന്‍ ഉറച്ചുനിന്നു.തുടര്‍ന്ന് ബാങ്ക് നടത്തിയ അഭ്യന്തര ഓഡിറ്റിലാണ് രണ്ടരക്കോടി രൂപ മുന്‍മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്.

എം.പി റിജില്‍ മാനേജരായിരുന്ന സമയത്താണ് ക്രമക്കേട് നടന്നത്. നിലവിലെ മാനജരും കോര്‍പറേഷന്‍ സെക്രട്ടറിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിജിലിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വിശ്വാസ വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അക്കൗണ്ട് രേഖകള്‍ പരിശോധിച്ച പോലീസ് ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തു. രണ്ടരക്കോടിയല്ല, അമൃത് പദ്ധതിയുടെ ഒരു കോടി രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. പണം നഷ്ടമായതില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം വിജിലന്‍സിനെ സമീപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...