ലെഗ്ഗിൻസ് ധരിച്ചു വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി ; പരാതിയുമായി അധ്യാപിക

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ലെഗ്ഗിൻസ് ധരിച്ചു വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി എന്ന പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥാണ് പ്രധാനാധ്യാപികയ്ക്ക് എതിരെ ഡി. ഇ. ഒ ക്ക് പരാതി നൽകിയത്.വിദ്യാര്‍ഥികള്‍ യൂണിഫോം ധരിച്ചെത്തുന്നതില്‍ വീഴ്ച വരുത്തുന്നതിന്‍റെ കാരണമായാണ് അധ്യാപകരുടെ വസ്ത്രധാരണത്തെക്കുറിച്ച് പ്രധാനാധ്യാപിക ആക്ഷേപം ഉന്നയിച്ചത്.

അധ്യാപകരുടെ വസ്ത്രധാരണം തന്നെ ഇങ്ങനെയാണെങ്കില്‍ വിദ്യാര്‍ഥികളെ എങ്ങനെ ഉപദേശിക്കും എന്നായിരുന്നു തന്‍റെ ലഗ്ഗിന്‍സിനെ ഉദ്ദേശിച്ച് പ്രധാനാധ്യാപികയുടെ ചോദ്യം. മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളിൽ വന്നിട്ടില്ല. അധ്യാപകർക്ക് സൗകര്യപ്രദമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളിൽ വരാമെന്ന് നിയമം നിലനിൽക്കെ ഈ അനുഭവമുണ്ടായത് ഏറെ മാനസിക പ്രയാസമുണ്ടാക്കി എന്നും സരിത രവീന്ദ്രന്‍ പറഞ്ഞു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും മേലധികാരികള്‍ ആവശ്യപ്പെട്ടാല്‍ മറുപടി നല്‍കുമെന്നുമുളള നിലപാടിലാണ് സ്കൂള്‍ അധികൃതര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...