കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം തിരിച്ച് നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം തിരിച്ച് നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്ക്. റെയില്‍വേ ലിങ്ക് റോഡ് ബ്രാഞ്ചിലെ മാനേജറായിരുന്ന റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ 2.83 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ച് നല്‍കിയത്. ബാങ്ക് സ്വന്തം തനത് ഫണ്ടില്‍ നിന്നാണ് പണം നല്‍കിയത്. പണം നഷ്ടമായതില്‍ കോര്‍പറേഷനും ബാങ്കും ആഭ്യന്തര പരിശോധനകള്‍ നടത്തും. റിജിലിനെ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. രണ്ടരക്കോടിയിലേറെ പണം ഫണ്ടില്‍ നിന്ന് നഷ്ടമായിട്ടും മാസങ്ങള്‍ക്ക് ശേഷമാണ് കോര്‍പറേഷന്‍ തിരിച്ചറിഞ്ഞത്. കോര്‍പ്പറേഷന്‍ രേഖകള്‍ പലതും സൂക്ഷിച്ചിരുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചില്‍ പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കോര്‍പ്പറേഷന്റെ അക്കൗണ്ടിലെ തുക മാനേജര്‍ റിജില്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിശോധന. കോര്‍പറേഷന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ കോഴിക്കോട് ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...