Friday, July 4, 2025 12:02 pm

കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യവില്‍പ്പന കേന്ദ്രം തല്ലിത്തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പുറമേരിയില്‍ കൊവിഡ് രോഗിയുടെ മത്സ്യവില്‍പ്പന കേന്ദ്രം തല്ലിത്തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്. പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. മത്സ്യ വ്യാപാരിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ പിതാവ് അടക്കം നിരീക്ഷണത്തിലാണ്. അതുകൊണ്ട് തന്നെ കൃത്യമായ മൊഴിയെടുക്കാനായിട്ടില്ല. ലൈസന്‍സി വന്നാലുടന്‍ മൊഴിയെടുക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു.

മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ടിരുന്നു. മാത്രമല്ല സമീപ പ്രദേശങ്ങളിലെയെടക്കം മത്സ്യ മാര്‍ക്കറ്റുകളെല്ലാം അടക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ വൈരാഗ്യമുള്ളവര്‍ ആരെങ്കിലുമാണോ കട തല്ലിതകര്‍ത്തത് എന്നാണ് സംശയിക്കുന്നത്.

ഇയാളുമായി ബന്ധപ്പെട്ടുവെന്ന് കരുതന്നവരുടെ രണ്ടു ഘട്ടമായി വന്ന പരിശോധനാഫലങ്ങള്‍ മുഴുവന്‍ നെഗറ്റീവാണ്. ഇനി 85 പേരുടെ ഫലംകൂടി വരേണ്ടതുണ്ട്. ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ എടുത്ത സ്രവപരിശോധനാഫലമാണ് വരാനുള്ളത്. പരിശോധനാഫലം നെഗറ്റീവായവരും നിര്‍ബന്ധമായും 14 ദിവസം ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കണം. തൂണേരിയിലെ മത്സ്യ മൊത്തവ്യാപാരി കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലായത് നാട്ടുകാരെ ഏറെ ഭീതിയിലാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിയന്ത്രണങ്ങള്‍ ലംഘിച്ച് യുവാവ് പലയിടങ്ങളില്‍ യാത്ര നടത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടി കെ അഷ്‌റഫിനെതിരായ നടപടി ഉണ്ടാകാൻ പാടില്ലാത്തത് : പി കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ്...

കുണ്ടും കുഴിയും നിറഞ്ഞ് തെങ്ങമം ആനയടി റോഡ്‌

0
തെങ്ങമം : തെങ്ങമം വഴി ആനയടിക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ്...

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച...

കോന്നിയില്‍ ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി മോഷണം ; പ്രതിയെ നാട്ടുകാര്‍...

0
കോന്നി : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിങ് സാധനങ്ങൾ...