കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം ; കൂടുതല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ , ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു. ജില്ലയിലെ കണ്ടെയ്ന്‍മെന്റ്  സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1560 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 21.20 ശതമാനമാണ്. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. കോര്‍പ്പറേഷനില്‍ മാത്രം ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍‍മെന്റ്  സോണുകളാക്കി. ജില്ലയില്‍ വെള്ളിയാഴ്ച മാത്രം കണ്ടെയ്ന്‍മെന്റ്  സോണുകളാക്കിയത് 37 വാര്‍ഡുകളാണ്. ഇവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ്  സോണുകളില്‍ പൊതു-സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് രോഗ വര്‍ധനവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കൂടുതല്‍ കര്‍ശന നപടികളിലേക്കും നിയന്ത്രണങ്ങളിലേക്കും പോകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...