പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പീഡന ശ്രമം ; താല്‍ക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിന്റെ ഓര്‍മ്മ മാറും മുമ്പ് പത്തനംതിട്ടയില്‍ മറ്റൊരു പീഡനശ്രമം. അതും പത്തനംതിട്ട നഗരത്തില്‍ സ്ഥിതിചെയ്യുന്ന ജനറല്‍ ആശുപത്രിയില്‍.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പാരാമെഡിക്കല്‍ ടെക്നിഷ്യനെ താല്‍ക്കാലിക ജീവനക്കാരന്‍ കടന്നു പിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരും താല്‍ക്കാലിക ജീവനക്കാരാണ്. കോവിഡുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ കുറവ് ഒഴിവാക്കാന്‍ വേണ്ടി താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചതാണ് ഇരുവരെയും.

ചിറ്റാര്‍ സ്വദേശി അനന്തരാജ്(30) ആണ് ഡ്യൂട്ടി റൂമിലെത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. രാത്രി ആയതിനാല്‍ ഡ്യൂട്ടി റൂമില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍  പോലീസില്‍ വിവരം അറിയിച്ചു. രാത്രി തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ സെപ്റ്റംബറിലാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും പന്തളത്തെ സിഎഫ്‌എല്‍ടിസിയിലേക്ക് കൊണ്ടു പോയ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്  ആംബുലന്‍സില്‍ പീഡിപ്പിച്ചത്. ഈ കേസിലെ പ്രതി ഇപ്പോള്‍ ജയിലിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...