കോൺ​ഗ്രസിലെ മുഖ്യമന്ത്രിക്കസേരപ്പോരിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കങ്ങൾ ദൗർഭാഗ്യകരമെന്നു കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാവരും മിതത്വം പാലിക്കണമായിരുന്നുവെന്നും പ്രവീൺ കുമാർ പറഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലക്സുകൾ വയ്ക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോൺഗ്രസിന് കീഴ് വഴക്കങ്ങൾ ഉണ്ടെന്നും ഹൈക്മാൻഡ് തീരുമാനത്തിന് മുൻപ് പ്രകടനങ്ങൾ നടന്നാൽ അത് തെറ്റാണെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം ആയിരിക്കും കോഴിക്കോട് കോൺഗ്രസ് നേതൃത്വമെന്നും പ്രവീൺ കുമാറിന്റെ വാക്കുകൾ.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നേ തന്നെ ആരംഭിച്ച ചേരിതിരിഞ്ഞുള്ള തർക്കം ഫലപ്രഖ്യാപനത്തിനും കോൺ​ഗ്രസിന്റെ വിജയത്തിനും ശേഷം വർദ്ധിച്ചിരിക്കുകയാണ്. വി ഡി സതീശനും കെ സി വേണു​ഗോപാലിനുമായി സംസ്ഥാനത്തെ പലയിടങ്ങളിലും ഫ്ലക്സ് ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വൈകുന്നതും ചർച്ചയാവുന്നുണ്ട്. അതേസമയം VD സതീശൻ അനുകൂല പരസ്യ പ്രതിഷേധത്തിൽ കോൺഗ്രസിൽ അച്ചടക്ക നടപടിക്ക് നീക്കം. 15 ഓളം നേതാക്കൾക്ക് കെ പി സി സി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്നലെ തിരുവനന്തപുരം നഗരത്തിൽ നടത്തിയ ശക്തിപ്രകടനത്തിലാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

0
നാ​ഗ്പുർ: ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. മർദ്ദനത്തിനിരയായ...

സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി....

പെൻഷൻ ഫണ്ടിൽ 10 ലക്ഷം കോടി ; ഇപിഎഫ്ഒയുടെ വാർഷിക റിപ്പോർട്ട് പുറത്ത്

0
കോഴിക്കോട് : ഉയർന്ന പെൻഷൻ അനുവദിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...