കോഴിക്കോട്ട് മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഫറോക്ക് : മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി എക്സൈസ് പിടിയിലായി. കോഴിക്കോട് ചേവായൂർ സ്വദേശി ഷാരോൺ വീട്ടിൽ അമൃത തോമസി (33) നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സതീശനും സംഘവും പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസിൽ വെച്ച് യുവതിയെ പിടികൂടിയത്.

പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയിൽനിന്ന് പിടിച്ചെടുത്തത്. വിപണിയിൽ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഗോവയിൽ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാർട്ടികളിലും മറ്റും ലഹരി ഗുളിക ഇവർ എത്തിക്കുന്നതായും അധികൃതർ വ്യക്തമാക്കി. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സി.പ്രവീൺ ഐസക്ക്, വി.പി അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.പ്രശാന്ത്, എം.റെജി, കെ.പി ഷിംല, കെ.എസ് ലത മോൾ, പി.സന്തോഷും പരിശോധനയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...