കോഴിക്കോട് : സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയില്‍ വിഷു ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് (47) മരിച്ചത്. ഇന്നലെ വൈകിട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്. മരിച്ച അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമെ പറയാനാകൂ എന്നും പോലീസ്.
കോഴിക്കോട് സുഹൃത്തുക്കൾ തമ്മിലടിച്ചു ; ഒരാൾ മരിച്ചു
RECENT NEWS
Advertisment