കോഴിക്കോട് ആനക്കൊമ്പ് കേസിൽ മുഖ്യ പ്രതി പോലീസുകാരൻ ; മൂന്നുമാസമായി അവധിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആനക്കൊമ്പ് കേസിൽ മുഖ്യ പ്രതി പോലീസ് ഉദ്യോ​ഗസ്ഥനെന്ന് കണ്ടെത്തൽ. തമിഴ്നാട് സ്വദേശി കണ്ണൻ തമിഴ്നാട് പോലീസിലെ സിപിഒ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ കഴിഞ്ഞ മൂന്ന് മാസമായി അവധിയിലാണ്. അവധി കാലവധി കഴിഞ്ഞെങ്കിലും ഇതുവരെ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഇത് സംബന്ധിച്ച് തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന. നിലവിൽ പിടികൂടിയ രണ്ട് ആനക്കൊമ്പുകൾ കാലപഴക്കമുള്ളതാണ്. ഇത് തമിഴ്നാട്ടിൽ നിന്ന് കൊണ്ട് വന്നതാകാം എന്നാണ് പ്രാധമിക നിഗമനം. ഇയാൾ ഉപയോഗിച്ച സിം കാർഡുകൾ ഭാര്യയുടെ പേരിൽ ഉള്ളതാണ്. ആനക്കൊമ്പ് കച്ചവടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരെ വനംവകുപ്പ് തിരിച്ചറിഞ്ഞു.  ഇടുക്കി സ്വദേശി ജിഷാദ്, പെരിന്തൽമണ്ണ സ്വദേശി അബൂക്ക എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർക്കായ് അന്വേഷണം വ്യാപിപ്പിച്ചു. പോലീസിൻ്റെയും, സൈബർ സെല്ലിൻ്റെയും സഹായത്തോടെയാണ് വനംവകുപ്പിൻ്റെ അന്വേഷണം പുരോഗിമിക്കുന്നത്. കഴിഞ്ഞ മാസം മുപ്പതിനാണ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന് സമീപത്ത് നിന്ന് ഒന്നര കോടി വിലവരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...