മാലിന്യ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് മേയര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കോതിയിലെ മലിന ജല സംസ്‌കരണ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. പദ്ധതിയില്‍ നിന്ന് മുന്നോട്ട് പോകാത്തത്ര പദ്ധതി മുന്നോട്ട് പോയില്ലേ. ഇനിയതില്‍ നിന്ന് പിന്നോട്ട് പോകുന്നതില്‍ കാര്യമില്ലെന്നും മേയര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് എന്തെല്ലാം ആശങ്കകളുണ്ടോ അതെല്ലാം പരിഹരിക്കുന്നതിനുള്ള മാര്‍ഗം അവരുടെ മുന്നിലുണ്ടായിരുന്നു. പല നിര്‍ദേശങ്ങളും നമ്മള്‍ മുന്നോട്ട് വച്ചട്ടുണ്ട്. പോയി കാണാനുള്ള സൗകര്യമൊരുക്കി. ഒരാളു പോലും കോതിയില്‍ നിന്നും ആ പ്ലാന്റ് കാണാന്‍ തിരുവനന്തപുരത്തേയ്ക്ക് വന്നില്ല. അതിന്റെ അര്‍ത്ഥം എന്താ, എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാകില്ലാ എന്നു പറയുന്നത് പോലെയാണ്. നിങ്ങള്‍ എന്തു പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ലെന്ന മുന്‍ ധാരണയിലാണ് അവിടുത്തെ ജനങ്ങള്‍. അതിനെ ഊതി വീര്‍പ്പിക്കുന്ന ഇടപെടലുകള്‍ ഉണ്ടാകുന്നതാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും മേയര്‍ പറഞ്ഞു.

ഉറങ്ങി കിടക്കുന്നവരെ വിളിച്ചുണര്‍ത്താം ഉറക്കം നടിച്ചവരേയോ അതുപോലെയാണ് ജനങ്ങളെ കോര്‍പ്പറേഷന്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന വാദവും. പ്രദേശത്തെ മൊത്തം ജനങ്ങള്‍ പദ്ധതിയ്ക്ക് എതിരല്ല. വളരെ കുറച്ച് പേര്‍ മാത്രമാണ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. അനുകൂലമായി പറയുന്നവരും അവിടെയുണ്ട്. പച്ചനുണകള്‍ പാവങ്ങളുടെ ഫോണിലേക്ക് വിഡിയോ ആയും മറ്റും അയച്ചു കൊടുക്കുകയാണ്. അപ്പോള്‍ അവര്‍ക്ക് പേടിയുണ്ടാകും. പദ്ധതിയെ കുറിച്ച് പഠിച്ചും നേരിട്ട് കണ്ടുമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മേയര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രതിഷേധം കടുപ്പിച്ചതോടെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തത്. മാലിന്യ പ്ലാന്റിന് ആയി കണ്ടെത്തിയ സ്ഥലത്ത് അതിര് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തി തുടങ്ങിയപ്പോള്‍ ആണ് വീണ്ടും പ്രതിഷേധം തുടങ്ങിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഉളളവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....