കോഴിക്കോട് മെഡിക്കൽ കോളജിൽ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയിൽ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ പുറത്തെടുക്കവേ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയിൽ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് റിപ്പോർട്ട് കൈമാറി. ‘ഷോൾഡർ ഡിസ്റ്റോസിയ’ എന്ന അവസ്ഥയാണ് കാരണമെന്നും റിപ്പോർട്ട്. കുഞ്ഞിന് ഭാരക്കൂടുതൽ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതർ. മെയ് 14-നാണ് കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങ് സ്വദേശി അമലയുടെ പ്രസവം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നത്. പിറ്റേദിവസം കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ കുഞ്ഞിന്റെ വലതുകൈയിൽ പ്ലാസ്റ്റർ ഇട്ടിരുന്നു.

പിന്നാലെയാണ് കുഞ്ഞിന്റെ കൈയുടെ എല്ല് പൊട്ടിയത് മനസ്സിലായതെന്നും അമല പറയുന്നു. പീഡിയാട്രിക് ഡോക്ടറുടെയടുത്തേക്കാണ് അവർ നേരെ കുട്ടിയെ കൊണ്ടുപോയത്. അടുത്ത ദിവസമാണ് കുട്ടിയുടെ മുഖം തന്നെ കാണുന്നത്. കൈയിൽ പ്ലാസ്റ്ററിട്ടതും അപ്പോഴാണ് കണ്ടതെന്ന് അമല പറഞ്ഞിരുന്നു. കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കൈയിലെ എല്ല് പൊട്ടാനിടയാക്കിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവത്തിനുശേഷം ആശുപത്രി അധികൃതർ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കാതെ കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി പ്ലാസ്റ്ററിട്ടെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...