യുഎഇയിൽ ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയിൽ കടുത്ത വേനൽക്കാലത്ത് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കായുള്ള മധ്യാഹ്ന വിശ്രമവേള ഈ വർഷം ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പ്രാബല്യത്തിൽ ഉണ്ടാവുക. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി 2004-ലാണ് യുഎഇ ഈ നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗികമായി ‘ഒക്യുപേഷണൽ ഹീറ്റ് സ്ട്രെസ് പ്രിവൻഷൻ പോളിസി’ എന്നറിയപ്പെടുന്ന ഈ വർഷംതോറുമുള്ള പദ്ധതി, വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഈ നിയമം ലംഘിച്ച് ഉച്ചസമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തും. ഒരു തൊഴിലാളിക്ക് 5,000 ദിർഹം (ഏകദേശം 1.13 ലക്ഷം രൂപ) വീതമാണ് പിഴ ചുമത്തുക. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കാവുന്നതാണ്. യുഎഇയിൽ വേനൽക്കാലം ആരംഭിച്ചതോടെ താപനില അതിവേഗം ഉയരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. അസ്ഥിരമായ കാലാവസ്ഥയും മഴയും നിറഞ്ഞ തണുപ്പുള്ള വസന്തകാലത്തിന് ശേഷം രാജ്യം ഇപ്പോൾ കടുത്ത ചൂടിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ തന്നെ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...