നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി; ചില്ലുകൾ മാറ്റി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നവകേരള സദസ്സിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും സഞ്ചരിക്കുന്ന ബസിന്റെ ചില്ലുകൾമാറ്റി. 1.05 കോടി രൂപ മുടക്കി നിർമിച്ച ബസ് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് ചില്ലുമാറ്റിയത്. വടകരയിലെ നവകേരള സദസ്സിനു ശേഷം ഇന്നലെ രാത്രി 10മണി കഴിഞ്ഞാണ് കോഴിക്കോട്ട് നടക്കാവ് വർക്‌ഷോപ്പിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയത്. 6 വണ്ടി പോലീസ് അകമ്പടിയോടെയാണ് ബസ് ഇവിടെ എത്തിച്ചത്. വിവരം രഹസ്യമായിരിക്കാൻ സി.പി.എം അനുകൂല യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂവെന്നും പറയപ്പെടുന്നു. ബെംഗളൂരുവിൽനിന്ന് ബസ് നിർമിച്ച സ്ഥാപനത്തിലെ ജീവനക്കാർ കോഴിക്കോട്ട് എത്തിയിരുന്നു. ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ഇന്നലെ മാന​ന്ത​വാ​ടി​യി​ൽ ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി എ​ത്തി​യപ്പോൾ ബ​സ് ച​ളി​യി​ൽ താ​ഴ്‌​ന്നിരുന്നു. പി​ൻ ട​യ​റു​ക​ൾ ന​ല്ല​രീ​തി​യി​ൽ താ​ഴ്‌​ന്നു​പോ​യ​തി​നാ​ൽ ക​യ​ർ കെ​ട്ടി വ​ലി​ച്ചും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​മാ​ൻ​ഡോ​ക​ളും ത​ള്ളിയുമാണ് ബ​സി​നെ ച​ളി​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റി​യ​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....