കുളത്തിലെ ഓക്സിജന്‍റെ അളവ് കുറവ് ; മീനുകൾ ചത്തതിൽ ദുരൂഹത നീങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് തളി ക്ഷേത്രക്കുളത്തിെല മീനുകള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത ഒഴിയുന്നു. മീനുകള്‍ ചത്തത് കുളത്തിലെ ഓക്സിജന്‍റെ അളവ് കുറവുകൊണ്ടാണെന്ന് സിഡബ്ല്യുആര്‍ഡിഎം വ്യക്തമാക്കി. ജലത്തിന്‍റെ പിഎച്ച് മൂല്യം കൂടുതലാണെന്നും രാസപരിശോധനയില്‍ മനസിലായി. കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്രക്കുളത്തിലെ മീനുകളെ ചത്തു പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തിയത് ശ്രദ്ധിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ കുളത്തില്‍ ആരോ വിഷം കലര്‍ത്തിയതാകാമെന്ന സംശയം ഉണ്ടായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ സിഡബ്ലുആര്‍ഡിഎമ്മിലെ രാസപരിശോധനയില്‍ കുളത്തില്‍ ഓക്സിജന്‍റെ അളവ് കുറവായിരുന്നുവെന്ന് കണ്ടെത്തി. ഇതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണം. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ഫിഷറീസ് ജില്ലാഎക്സിക്യൂട്ടീവ് ഓഫീസറും കുളത്തിലെ വെള്ളവും ചത്ത മീനുകളെയും പരിശോധിച്ചു. പരിശോധനയില്‍ മീനുകള്‍ക്ക് അസുഖമൊന്നും കണ്ടെത്താനായിട്ടില്ല. വെള്ളത്തിലെ മറ്റു രാസ്തവസ്തുക്കളുടെ അളവ് കണ്ടെത്താന്‍ മീന്‍ സാംപിള്‍ കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...