കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനം പ്രശംസനീയം ; ജോസ് കെ മാണി എംപി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്തെ പ്രവര്‍ത്തനം പ്രശംസനീയമെന്ന് ജോസ് കെ മാണി എംപി. കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നതിലേയ്ക്കുള്ള നിര്‍മ്മാണ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എംപി. സംസ്ഥാന ഗവണ്മെന്‍റ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിനാണെന്നും പ്രാധമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാവുമ്പോള്‍ ഈ പ്രദേശത്തെ ജനതയും സമഗ്ര ആരോഗ്യം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്‍റെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനം പ്രത്യേകം പ്രശംസനീയമാണെന്നും ജോസ് കെ. മാണി പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിള്‍രാജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു തോമസ് സ്വാഗതം ആശംസിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജേഷ് ബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിതാ വിനോദ്, ബ്ലോക്ക് മെമ്പര്‍ ജെസി ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജോസഫ് പി.സി, ഗോപി കെ.ആര്‍, ആനീസ് കുര്യന്‍, മഞ്ചു ദിലീപ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കെ, എന്‍.എച്ച്‌.എം എഞ്ചിനീയര്‍ രഞ്ജിനി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യാ ജോര്‍ജ്. ടി നന്ദി അറിയിക്കുകയും ചെയ്തു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്‍റെയും എന്‍എച്ച്‌എമ്മിന്‍റെയും സംയുക്ത സാമ്പത്തിക പങ്കാളിത്തത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. ആകെ 49 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് 34 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരിത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...