തത്ത്വമസിയുടെ പൊരുൾതേടി കെ.പി.മോഹനൻ എം.എൽ.എയും സംഘവും മല ചവിട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തത്ത്വമസി പൊരുളിന്റെ തീർത്ഥാടന പുണ്യം തേടി കെ.പി.മോഹനൻ എം.എൽ.എ ശബരിമലയിലെത്തി. ഇത് അമ്പത്തി മൂന്നാം തവണയാണ് അയ്യനെ വണങ്ങാൻ കൂത്തുപറമ്പ് എം എൽ എ കെ.പി മോഹനനും സംഘവും മലകയറിയത്. കോവിഡിനെ തുടർന്ന് രണ്ട് തവണ ശബരിമലയിലെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളുമുൾപ്പടെ 53 പേരടങ്ങുന്ന സംഘമാണ് ശബരിമലയിലെത്തിയത്.

സംഘത്തിന്റെ ഗുരുസ്വാമി കൂടിയാണ് കെ.പി. മോഹനൻ എം എൽ എ. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടുവർഷം യാത്ര മുടങ്ങിയെങ്കിലും അമ്പത്തിമൂന്നാമത്തെ വർഷമാണ് വ്രതമെടുത്ത് വാവർ തോഴനായ അയ്യപ്പന്റെ ദർശനപുണ്യം തേടി എം എൽ എ യും സ്വാമിമാരുമെത്തിയത്. അഞ്ച് വർഷം സംസ്ഥാന കൃഷി-മൃഗസംരക്ഷണ മന്ത്രിയായിരുന്നപ്പോഴും ശബരിമല യാത്ര കെ പി മോഹനൻ മുടക്കിയിരുന്നില്ല.

മുൻ ദേവസ്വം മന്ത്രിയും പൊതു പ്രവർത്തകനുമായിരുന്ന പിതാവ് പി ആർ കുറുപ്പിനൊപ്പം ഇത്തരത്തിൽ സംഘം ചേർന്ന് ശബരിമല തീർത്ഥാടനം നടത്തിയാണ് കെ പി മോഹനനും സ്ഥിരം ശബരിമല തീർത്ഥാടകനായത്. എത്ര തിരക്കുണ്ടെങ്കിലും അയ്യനെ വണങ്ങാനുള്ള ആ യാത്രയാണ് ഇപ്പോഴും തുടരുന്നത്. ഉച്ചയോടെ സന്നിധാനത്തെത്തിയ സംഘം പടി കയറി അയ്യനെ വണങ്ങി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായി സർക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമക്കേടെന്ന കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

0
തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമക്കേടെന്ന കണ്ടെത്തലുമായി...

‘അമ്മ’യിലെ തര്‍ക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി അന്‍സിബ ഹസ്സന്‍

0
കൊച്ചി: 'അമ്മ'യിലെ തര്‍ക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി...

കൊട്ടാരക്കര ടിപ്പർ അപകടത്തിന്‍റെ കാരണം അമിതവേഗതയെന്ന് എഫ്ഐആർ

0
കൊട്ടാരക്കര: കൊട്ടാരക്കര ടിപ്പർ അപകടത്തിന്‍റെ കാരണം അമിതവേഗതയെന്ന് എഫ്ഐആർ. ഡ്രൈവറെ പ്രതിയാക്കി...

തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നിസ്സാര തോൽവി അല്ലെന്ന് കെ.കെ ശൈലജ

0
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നിസ്സാര തോൽവി അല്ലെന്ന് സിപിഎം കേന്ദ്ര...