കെ.എം മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താൻ നഗരസഭ 4.20 ലക്ഷം രൂപ കൂടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ: കെ.എം മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ അടുത്തിടെ ഉണ്ടായ വന്‍ വര്‍ദ്ധനവിനെ തുടര്‍ന്ന് രജിസ്ട്രേഷന്‍, ഒ.പി വിഭാഗങ്ങളില്‍ കാത്തിരിപ്പിന് പരിഹാരം കാണുവാന്‍ സത്വര നടപടികള്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്റെ ചുമതല വഹിക്കുന്ന സിജി പ്രസാദ് അറിയിച്ചു. ശരാശരി 1250 പേരാണ് ദിവസവും ഒ.പി യില്‍ മാത്രമായി എത്തുന്നത്.

കാഷ്വാലിറ്റിയില്‍ വേറെയും ആളുകള്‍ എത്തുന്നു. ഇതാണ് നീണ്ട ക്യൂ ഉണ്ടാകുവാന്‍ ഇടയാക്കുന്നത്. ക്യാന്‍സര്‍ വിഭാഗത്തില്‍ മാത്രം 3500 പേര്‍ ചികിത്സ തേടുന്നു. മുന്‍പ് നിര്‍ധന രോഗികള്‍ മാത്രം ആശ്രയിച്ചിരുന്ന ആശുപത്രിയില്‍ വിവിധ ചികിത്സാ വിഭാഗങ്ങള്‍ ആരംഭിക്കുകയും സൗകര്യങ്ങള്‍ വിപുലീകരിക്കപ്പെടുകയും ചെയ്തതോടെ സൗജന്യ ചികിത്സ തേടി നിരവധി ഇടത്തര വരുമാനക്കാര്യം ഇപ്പോള്‍ ആശുപത്രി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.

രജിസ്ട്രേഷന്‍ വിഭാഗത്തിലെ ക്യൂ സമയം കുറയ്ക്കുന്നതിന് അധികം ജീവനക്കാരെ ക്രമീകരിക്കും. ചികിത്സാ വിഭാഗങ്ങളില്‍ അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നഗരസഭ 4.20 ലക്ഷം രൂപ കൂടി അനുവദിച്ചതായി ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്ബില്‍ പറഞ്ഞു. രജിസ്ട്രേഷന്‍, ചികിത്സ സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുവാന്‍ ഇ-ഹെല്‍ത്ത് പദ്ധതി പൂര്‍ത്തിയായി വരുന്നു. കെല്‍ട്രോണാണ് ചുമതല. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പാകും. ഇതോടെ ക്യൂ സിസ്റ്റത്തിന് വളരെ കുറവും സമയക്കുറവും രോഗികള്‍ക്ക് ലഭ്യമാകും.

നേരത്തെ ഒ.പി. ടിക്കറ്റ് എടുക്കുന്നതിനും ഡോക്ടറെ കാണുന്നതിന് മുന്‍കൂട്ടി സമയം നിശ്ചയിക്കുന്നതിനും കഴിയും. പഴയ കാഷ്വാലിറ്റി, മോര്‍ച്ചറി, എക്സറേ പരിസരങ്ങളും പുതിയ ഒ.പി, അത്യാഹിത വിഭാഗങ്ങളുടെ മുന്‍ഭാഗവും ടൈല്‍ വിരിക്കുന്ന നടപടികളും പെയിന്റിംഗ് ജോലികളും ആരംഭിച്ചു കഴിഞ്ഞു. ഡോക്ടര്‍മാരുടെ ശബരിമല സ്പെഷ്യല്‍ ഡ്യൂട്ടി കഴിഞ്ഞാലുടന്‍ രണ്ടാം ഷിഫ്ട് ഡയാലിസിസ് ആരംഭിക്കും. ഒ.പി.യില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കും.

ഒഴിവായ തസ്തികയില്‍ നിയമനം തടത്തുന്നതിന് അധികൃതരെ സമീപിച്ചിട്ടുണ്ട്.
സിജി പ്രസാദിന്റെ നേതൃത്വത്തില്‍ പദ്ധതി പ്രവര്‍ത്തനം അവലോകനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പില്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാര്‍ളി മാത്യു, ബിജു പാലൂപSവന്‍, ജയ്സണ്‍മാന്തോട്ടം, പി.കെ.ഷാജകുമാര്‍ എന്നിവരും ആശുപത്രി അധികൃതരും പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര ടിപ്പർ അപകടം : ഡ്രൈവർക്ക് ലൈസൻസില്ല, ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

0
കൊട്ടാരക്കര : നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക്...

പ്രവാസികൾക്ക് വലിയ പെരുന്നാൾ സമ്മാനം ! കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് ആഴ്ചയിൽ 69 സർവീസുകൾ

0
കണ്ണൂർ : പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെയും വ്യോമപാത നിയന്ത്രണങ്ങളെയും തുടർന്ന് കഴിഞ്ഞ...

ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു ; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നിൽ അഴിമതിയുടെ...

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...