അമലാപോള്‍ ആചാരത്തെ മാനിക്കാന്‍ തയ്യാറാകണമെന്ന് കെ.പി ശശികല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്ക് അനുസരിച്ച്‌ പെരുമാറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് സംസ്ഥാന ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല. നടി അമലാ പോളിന് എറണാകുളം തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുവാദം നിഷേധിച്ച വിഷയത്തിലായിരുന്നു പ്രതികരണം. അമലാപോള്‍ ആചാരത്തെ മാനിക്കാന്‍ തയ്യാറാകണമായിരുന്നു എന്നും ശശികല പറഞ്ഞു. ഈ വിഷയത്തില്‍ അഭിപ്രായം തേടിയ ഒരു ചാനലിനോടായിരുന്നു പ്രതികരണം.

‘ആചാരം അനുസരിച്ചെ ക്ഷേത്രം ഭാരവാഹികള്‍ക്ക് നീങ്ങാനാകൂ എന്നത് മനസ്സിലാക്കി വിശ്വാസികളാണ് പെരുമാറേണ്ടത്. ക്ഷേത്രങ്ങളില്‍ ഒരു ആചാരം ഉണ്ടാവും. അവിടെ അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ലായെന്നത് വാസ്തവമാണ്. അമലപോള്‍ കുറിപ്പെഴുതുകയല്ല, ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടത്. അമ്പലത്തില്‍ പോയിട്ടല്ല തൊഴണം എന്ന് പറയേണ്ടത്. ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം. അതിനായുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കണം. പ്രവേശനം ഇല്ലാത്തിടത്ത് അവിടെ ചെന്നുകൊണ്ട് വിവാദം ഉണ്ടാക്കരുത്’.

‘ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓടിവന്ന് കയറുകയല്ല വേണ്ടത്, മറിച്ച്‌ ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം. ജന്മം കൊണ്ട് ഹിന്ദു അല്ലാത്തൊരാള്‍ക്ക് വിഗ്രഹാരാധനയില്‍ വിശ്വാസം ഉണ്ടെങ്കില്‍ അവരെ പ്രവേശിപ്പിച്ചുകൂടെയെന്ന ചര്‍ച്ച നടക്കണം. ഹൈന്ദവ സമൂഹത്തിനകത്താണ് ചര്‍ച്ച നടക്കേണ്ടത്. സമവായത്തിലെത്തിയ ശേഷം വേണം തീരുമാനം എടുക്കേണ്ടത്’, ശശികല ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

കുവൈത്തിൽ വ്യാപക പരിശോധന ; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

0
കുവൈത്ത്: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...