കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾക്ക് ‘പൂട്ട്’; പരസ്യപ്രസ്താവന നടത്തിയാൽ നടപടിയെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് പാർട്ടിയിൽ ഉയരുന്ന അനവസരത്തിലുള്ള ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കർശനമായ വിലക്കേർപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളോ പ്രവർത്തകരോ പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ നടത്തുന്ന ഇത്തരം പ്രസ്താവനകൾ സംഘടനയുടെ പ്രതിച്ഛായയെ പൊതുസമൂഹത്തിൽ മോശമായി ബാധിക്കുമെന്നും അച്ചടക്കലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ചർച്ചകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളിലും വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് എഐസിസി നേരത്തെ തന്നെ കർശനമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാതെ ചിലർ ചർച്ചകൾ തുടരുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കെപിസിസി വീണ്ടും കർശനമായ നടപടിയുമായി രംഗത്തെത്തിയത്.

പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം ചർച്ചകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് സണ്ണി ജോസഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ സംഘടനാപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐക്യത്തോടെ മുന്നോട്ട് പോകേണ്ട സമയത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...