ബാലുശേരി : ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് യുഡിഎഫിന് ആക്ഷേപകരം. നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി. ഇക്കാര്യം ഉന്നയിച്ച് കെപിസിസിക്ക് ബാലുശേരി മണ്ഡലം കമ്മിറ്റി കത്ത് അയച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മജനെ പരിഗണിച്ചിരുന്നു.
ഇതിനെതിരെയാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടനെ അനുകൂലിക്കുന്ന നിലപാട് എടുത്ത ധര്‍മജനെ ഉയര്‍ത്തിക്കാട്ടുന്നത് മുന്നണിക്ക് ഗുണകരമാകില്ലെന്നാണ് കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ധര്‍മജനെ മാറ്റിനിര്‍ത്തി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം.