കെപിസിസിക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റ് ; സണ്ണി ജോസഫിനെതിരെ കോട്ടയത്തും ഫ്ലെക്സ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാന വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫിനെതിരെ കോട്ടയത്തും ഫ്ലെക്സ്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്. കെപിസിസിക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റിനെയാണെന്നാണ് ഫ്ലെക്‌സില്‍ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്. എംപിയും എംഎല്‍എയും അവരുടെ മണ്ഡലം ശ്രദ്ധിക്കട്ടെയെന്നും ഒരാള്‍ക്ക് ഒരു പദവി മതിയെന്നും ഫ്ലെക്‌സില്‍ പറയുന്നു. നേരത്തെ കോഴിക്കോട് ഡിസിസിക്ക് മുന്നിലും സണ്ണി ജോസഫിനെതിരെ ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടിടങ്ങളിലും ഒരേപോലെയുള്ള ഫ്ലെക്‌സുകളാണ് പ്രത്യക്ഷപ്പെട്ടത്. സംഭവം വാര്‍ത്തയായതോടെ കോഴിക്കോട് ഡിസിസിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്‌സുകള്‍ നീക്കിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് കോഴിക്കോടും ഫ്ലെക്സ് ഉയര്‍ന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കോഴിക്കോടും കോട്ടയത്തുമായി അദ്ദേഹത്തിനെതിരെ ഫ്ലെക്‌സുകള്‍ ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...