തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു. പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ ഗ്രൂപ്പു പ്രതിനിധികളേയും ഉള്‍പ്പെടുത്തിയാണ് ഉപസമിതി(സ്‌ക്രീനിങ് കമ്മറ്റി). ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടാകരുതെന്ന് ഗ്രൂപ്പ് നേതൃത്വം നിലപാട് എടുത്തിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കി.
ഡിസിസി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെപിസിസി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി രൂപം നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണണ്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി . അഡ്വ ടി സിദ്ദിഖ് എംഎല്‍എ, കെ സി ജോസഫ് മുന്‍ എംഎല്‍എ, എ.പി.അനില്‍ കുമാര്‍ എംഎല്‍എ ,ജോസഫ് വാഴക്കന്‍ മുന്‍ എംഎല്‍എ,അഡ്വ കെ.ജയന്ത് , അഡ്വ .എം.ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
സംസ്ഥാന കോണ്‍ഗ്രസിലെ വലിയ പൊട്ടിത്തെറിക്ക് താല്‍കാലിക ശമനമാകും ഉപസമിതി. കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലാണ് കേരളത്തിലെ പ്രശ്‌നങ്ങളെ ലഘൂകരിച്ചത്. റായ്പൂര്‍ പ്ലീനറിക്കിടെയാണ് കേരളത്തിലെ നേതാക്കളുടെ തമ്മിലടി തുടങ്ങിയത്. കെപിസിസി നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവനയും അതേതുടര്‍ന്നുണ്ടായ അച്ചടക്ക നടപടികളും ചേരിതിരിഞ്ഞുള്ള അടിയിലേക്ക് നീണ്ടു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് എഐസിസി നേതൃത്വം ഇടപെട്ടത്.
പ്രശ്‌നപരിഹാരത്തിന് സംഘടനാ ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയതോടെ ഇടഞ്ഞുനിന്ന നേതാക്കളെല്ലാം വഴങ്ങി. സ്‌ക്രീനിങ് കമ്മറ്റി ഉണ്ടാക്കാനും തീരുമാനിച്ചത് അങ്ങനെയാണ്. കെ സി ജോസഫ് എ വിഭാഗത്തിന്റെ പ്രതിനിധിയാണ്. ജോസഫ് വാഴക്കനും ലിജുവും ഐ ഗ്രൂപ്പ് പ്രതിനിധിയും. കെസി വേണുഗോപാലിന്റെ അടുപ്പക്കാരനാണ് അനില്‍കുമാര്‍. കൊടിക്കുന്നിലിനും പരാതി ഒഴിവാക്കാന്‍ അംഗമാക്കി. നേരത്തെ കെപിസിസി-എഐസിസി പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ ഹൈക്കമാണ്ടിന് കൊടിക്കുന്നില്‍ പരാതി നല്‍കിയിരുന്നു. സുധാകരന്റെ അതിവിശ്വസ്തനാണ് കെ ജയന്ത്. സിദ്ദിഖ് അറിയപ്പെടുന്നത് എ പക്ഷത്തെ നേതാവായിട്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് കെസി വേണുഗോപാലിനോടാണ് താല്‍പ്പര്യം.
ജില്ലകളില്‍ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും, ബ്ലോക്ക് പ്രസിഡന്റ്‌റുമാരുടെയും ലിസ്റ്റില്‍ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികള്‍ കെപിസിസിക്ക് സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്തു ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക കെപിസിസിക്കു കൈമാറുവാന്‍ ഉപസമിതിക്ക് കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി.
ഡിസിസി ഭാരവാഹികളെ തീരുമാനിക്കാനുള്ള പട്ടിക ജില്ലാതല സമിതികള്‍ പൂര്‍ണമായും നല്‍കിയിട്ടില്ല. നല്‍കിയവരാകട്ടെ 35 ഭാരവാഹികള്‍ വേണ്ടിടത്ത് അമ്ബതിലേറെപ്പേരുടെ ലിസ്റ്റാണ് നല്‍കിയത്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നുമുതല്‍ അഞ്ചുവരെ പേരുകളുമുണ്ട്. ഈ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുകയാണ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ചുമതല. ഇതോടെ കെപിസിസി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതിരഹിതവുമായിട്ടാണ് പുനംഃസംഘടന പ്രക്രിയയുമായി കെപിസിസി മുന്നോട്ട് പോയതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































