ജോസ് വള്ളൂരിനോട് രാജി ചോദിച്ചുവാങ്ങാൻ കെപിസിസി ; തൃശൂർ ഡിസിസിയിൽ അഴിച്ചുപണി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിലെ തോൽവിയിലും ഡിസിസി ഓഫീസിലെ സംഘർഷത്തിലും കെപിസിസി നടപടിക്ക്. ജോസ് വള്ളൂരിനോട് രാജികത്ത് സമർപ്പിക്കാൻ കെ.പി.സി.സി നിർദേശം നൽകി. വി കെ ശ്രീകണ്ഠന് ഡി.സി.സി പ്രസിഡന്റെ ചുമതല നൽകും. ചർച്ചക്കായി ഇന്നലെ ഡൽഹിയിലെത്തിയ ജോസ് വള്ളൂർ , വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടി എടുക്കരുതെന്നും ജോസ് വള്ളൂർ ആവശ്യപ്പെട്ടു. ഡിസിസി ഓഫീസിലെ സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്കും എതിരെ ടൗൺ ഈസ്റ്റ് പോലീസ് കേസെടുത്തു. ഔദ്യോഗിക വാഹനത്തിന്റെ ചാവി ഡിസിസി ഓഫീസിൽ ഏൽപ്പിച്ച ശേഷമാണ് ജോസ് വള്ളൂർ ഡൽഹിയിലേക്ക് പോയത്. സംഘർഷത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുമായാണ് ഡിസിസി പ്രസിഡൻറ് ഡൽഹിയിൽ എത്തിയത്.

ജോസ് വള്ളൂർ സ്വമേധയാ രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചിരുന്നു. അതേസമയം സംഘർഷം സജീവൻ കുരിയച്ചിറ ഉണ്ടാക്കിയതാണെന്ന് ആരോപിച്ച് ഡിസിസി വാർത്താക്കുറിപ്പ് ഇറക്കി. ജനറൽ സെക്രട്ടറി പി ഗോപാലകൃഷ്ണൻ ആണ് വാർത്താ കുറിപ്പ് ഇറക്കിയത്.മദ്യപിച്ച് സജീവനും അനുയായികളും അഴിഞ്ഞാടി എന്നാണ് വാർത്ത കുറിപ്പിൽ പറയുന്നത്. ആരോപണങ്ങളെ നിഷേധിച്ച് സജീവനും രംഗത്തുവന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വേണമെങ്കിൽ ആശുപത്രി രേഖകൾ പരിശോധിക്കണമെന്നും സജീവൻ പറഞ്ഞു. തനിക്കെതിരെ വാർത്താ കുറിപ്പ് ഇറക്കിയ ഗോപാലകൃഷ്ണൻ പോക്സോ കേസ് പ്രതിയാണെന്ന ഗുരുതര ആരോപണവും സജീവൻ ഉന്നയിച്ചു. നിലവിൽ രണ്ടു കേസുകളാണ് ഡി.സി.സി യിലെ സംഘർഷത്തിൽ പൊലീസ് എടുത്തിട്ടുള്ളത്. ഡി.സി.സി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചായിരിക്കും ഈസ്റ്റ് പൊലീസ് തുടർനടപടികളിലേക്ക് കടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...