Monday, April 29, 2024 5:57 pm

പാപത്തിന്റെ കൂലിയായ മദ്യ നികുതി വാങ്ങിയാണ് സർക്കാർ ജീവിക്കുന്നതെന്ന് കെ.പി.ജി.ഡി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പാപത്തിന്റെ കൂലി വാങ്ങി മദ്യ നികുതിയിലാണ് സർക്കാർ ജീവിക്കുന്നതെന്ന് കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ പ്രസ്താവിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി തിരുവല്ല നിയോജക മണ്ഡലം സമ്മേളനം മല്ലപ്പള്ളിയിൽ ഉള്ള മാവിള ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഭരണത്തിൽ പിശാചിന്റെ രണ്ട് കരങ്ങളായ മദ്യത്തിനും മയക്കുമരുന്നിനുമിടയിൽ പെട്ട് കേരള ജനത തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം ചെയർമാൻ ജോസ് ചെറി അധ്യക്ഷത വഹിച്ച സമ്മേളനം തുരുത്തിക്കാട് ബി എ എം കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ബിജു ടി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഏറ്റവും വലിയ സർവ്വകലാശാലയായ കുടുബങ്ങളിൽ വെച്ച് കുട്ടികൾക്ക് അനിവാര്യമായ മൂല്യബോധവും തിരിച്ചറിവും ലഭ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.

എസ് എൻ കോളേജ് മുൻ പ്രിൻസിപ്പലും കെപിജിഡി റാന്നി നിയോജകമണ്ഡലം ചെയർമാനുമായ പ്രൊഫസർ പി കെ മോഹൻരാജ് ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസ് എടുത്തു.സ്വന്തം പാർട്ടിക്കാരെ പോലും കൊലപ്പെടുത്തിയ ലഹരിമാഫിയയെ അമർച്ച ചെയ്യാൻ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടി തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ പി ജി ഡി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി കെ ജി റെജി പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി.കെ പി ജി ഡി പത്തനംതിട്ട ഐടി സെൽ ജില്ലാ ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ പതാകയുയർത്തി സന്ദേശം നൽകി.

മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ അഡ്വക്കേറ്റ് പ്രസാദ് ജോർജ് ,കെ പി ജി ഡി ജില്ലാ സെക്രട്ടറി ആർപുഷ്ക്കരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് സാം പട്ടേരി ,യുവജനവേദി ജില്ലാ കമ്മിറ്റിയംഗം കെവിൻ ദിലീപ് എന്നിവർ ആശംസ പ്രസംഗവും നടത്തി.നിയോജകമണ്ഡലം വൈസ് ചെയർമാൻ റെജി പണിക്കമുറി സ്വാഗത പ്രസംഗവും ജനറൽ സെക്രട്ടറി മധു കൃതജ്ഞതയും പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം – കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍

0
പത്തനംതിട്ട : വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ...

പീരുമേട്ടില്‍ സർക്കാർ ഭൂമിയിൽ വൻ കൈയേറ്റം ; റിപ്പോർട്ട് തേടി തഹസിൽദാർ

0
പീരുമേട് : ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ സർക്കാർ ഭൂമിയിലെ വൻ കൈയ്യേറ്റം...

പത്തനംതിട്ട ചുട്ടുപൊള്ളും – താപനില 38 ഡിഗ്രിവരെ എത്തിയേക്കും

0
പത്തനംതിട്ട: ജില്ലയില്‍ മേയ് മൂന്ന് വരെ താപനില 38 ഡിഗ്രി സെഷ്യല്‍സില്‍...

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു...