ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാ‌ര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാ‌ര്‍. അടുത്ത കേന്ദ്ര ബജറ്റില്‍ വന്ദേഭാരത് പ്രഖ്യാപിക്കും. ഇത് വരുന്നതോടെ പിണറായി സ‌ര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈനിന്റെ പ്രസക്തി ഇല്ലാതാവും. 33000 കോടി വിദേശവായ്പയെടുത്താണ് സില്‍വര്‍ലൈന്‍ പണിയേണ്ടതെങ്കില്‍ വന്ദേഭാരതിന് സംസ്ഥാനം ഒരു രൂപ പോലും മുടക്കേണ്ട. വന്ദേഭാരത് ഓടിക്കാന്‍ റെയില്‍പാളം പുതുക്കിപ്പണിയാനും കേന്ദ്രം പണം മുടക്കും. വിമാനത്തിലേതുപോലെ യാത്രാസുഖമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പുകഴ്‌ത്തിയ 160 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിന്‍ ഏറ്റവും തിരക്കേറിയ ചെന്നൈ, ബംഗളുരു, മംഗളുരു റൂട്ടുകളിലാവും ഓടിക്കുക.

തുടക്കത്തില്‍ ഒരു ട്രെയിനാവും കേരളത്തിന് കിട്ടുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതില്‍ 16 പാസഞ്ചര്‍ കാറുകളടങ്ങിയ രണ്ട് യൂണിറ്റ് തിരുവനന്തപുരം ഡിവിഷന് നല്‍കും. ഓഗസ്റ്റിനകം 75 ട്രെയിനുകള്‍ ഓടിക്കാനാണ് കേന്ദ്ര പദ്ധതി. ചെന്നൈ-ബംഗളുരു-മൈസൂരു റൂട്ടില്‍ ഈ മാസം മുതല്‍ വന്ദേഭാരത് ഓടുന്നുണ്ട്. ഇതിനുപുറമേ ചെന്നൈ-കന്യാകുമാരി വന്ദേഭാരത് വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ ഇത് തിരുവനന്തപുരത്തേക്ക് നീട്ടാനുമിടയുണ്ട്. ചെന്നൈയിലും കപൂര്‍ത്തലയിലും റായ്ബറേലിയിലുമുള്ള കോച്ച്‌ ഫാക്ടറികളില്‍ 44 ട്രെയിനുകള്‍ നിര്‍മ്മാണത്തിലാണ്. പ്രതിമാസം എട്ട് ട്രെയിനുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. സംസ്ഥാനം ഒരു രൂപ പോലും മുടക്കാതെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകള്‍ വരുന്നത്.

180 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവുന്ന വന്ദേഭാരതിന്റെ പ്രഖ്യാപിത വേഗത 160 കിലോമീറ്ററാണ്. കേരളത്തില്‍ വന്ദേഭാരതിന് വഴിയൊരുക്കാന്‍ തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി), ഷൊര്‍ണൂര്‍-മംഗളൂരു പാതകളുടെ വേഗം കൂട്ടും. 130കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനോടിക്കാവുന്ന തരത്തിലാണിത്. നിലവില്‍ എറണാകുളം-ഷൊര്‍ണൂര്‍ 80 കി.മി, ഷൊര്‍ണൂര്‍-മംഗലാപുരം 110 കി.മിയാണ് ശരാശരി വേഗത. കൊടുംവളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ റെയില്‍ ബൈപ്പാസുകള്‍ നിര്‍മ്മിക്കും. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ ഈ ആവശ്യമുന്നയിച്ചു. കേരളത്തിനകത്തും പുറത്തേക്കുമുള്ള വേഗത്തിലുള്ള യാത്രയ്ക്ക് വന്ദേഭാരത് അനുവദിക്കണമെന്നാണ് ബാലഗോപാലിന്റെ ആവശ്യം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

————————————————

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...