കെഫോണിന് ഒരു ലക്ഷം ഉപഭോക്താക്കള്‍ : മുഖ്യമന്ത്രിയെ ആദരിച്ച് കെഫോണ്‍ ടീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണിന് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം ആഘോഷമാക്കി കെഫോണ്‍ ടീം. കെഫോണ്‍ ഓഫീസില്‍ നടന്ന ആഘോഷ പരിപാടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കെഫോണ്‍ ടീം ഉപഹാരം നല്‍കി ആദരിച്ചു. സര്‍ക്കാരിന്റെ പിന്തുണയ്ക്കും പദ്ധതിയോടുള്ള അനുഭാവ പൂര്‍വ്വമായ സമീപനത്തിനും നന്ദി പ്രകടിപ്പിച്ചാണ് കെഫോണ്‍ ടീം മുഖ്യമന്ത്രിയെ ആദരിച്ചത്. കേരളത്തിന്റെ സ്വപ്‌ന പദ്ധതി കുറഞ്ഞ സമയത്തിനകം മികച്ച രീതിയില്‍ മുന്നോട്ട് കുതിക്കുന്നത് സന്തോഷകരമാണെന്നും പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെഫോണ്‍ ടീമിനെ പ്രതിനിധീകരിച്ച് ഇ ആന്‍ഡ് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു ഐ.എ.എസ്, കെഫോണ്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐ.എ.എസ്, കെഫോണ്‍ സി.ടി.ഒ മുരളി കിഷോര്‍, സി.എഫ്.ഒ പ്രേം കുമാര്‍, സി.എസ്.ഒ ബില്‍സ്റ്റിന്‍ ഡി ജിയോ, ജനറല്‍ മാനേജര്‍ മോസസ് രാജ്കുമാര്‍ എസ്, മാനേജര്‍ സൂരജ്. എ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...