കുത്തക മുതലാളിമാർക്ക് വളരുവാൻ കോൺഗ്രസ് രാജ്യത്ത് അവസരം ഒരുക്കി : കെ ആർ ചന്ദ്രമോഹൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : കുത്തക മുതലാളിമാർക്ക് രാജ്യത്ത് വളരുവാൻ അവസരം ഉണ്ടാക്കിയ രാഷ്ട്രീയ പാർട്ടി ആണ് കോൺഗ്രസ് എന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹൻ പറഞ്ഞു. സി പി ഐ കോന്നി മണ്ഡലം സമ്മേളനം കലഞ്ഞൂർ പൗർണ്ണമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങൾ ഉള്ള പാർട്ടി ആണ് സി പി ഐ, ദേശീയ സ്വാതന്ത്ര്യ സമരത്തിൽ സി പി ഐ പ്രധാന പങ്ക് വഹിച്ചു. സ്വാതന്ത്ര സമരത്തിൽ നിരവധി കമ്മ്യൂണിസ്റ്റുകാർ ആണ് ജീവൻ ബലിയർപ്പിച്ചത്.

ആ കാലഘട്ടത്തിൽ തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിച്ച പാർട്ടിയാണ് സി പി ഐ. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ പടർന്നു പന്തലിച്ച കോൺഗ്രസ് പിരിച്ച് വിടണം എന്ന് ഗാന്ധിജി തന്നെ പറഞ്ഞിരുന്നു. രാജ്യത്തെ സാധാരണ ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു. ബി രാജേന്ദ്രൻ പിള്ള, ബീന മുഹമ്മദ്‌ റാഫി, എസ് അജിത് തുടങ്ങിയവർ അടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ആദ്യകാല നേതാക്കളെയും ബഹുമുഖ പ്രതിഭകളെയും ആദരിച്ചു.

സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി രാഷ്ട്രീയ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം പി മണിയമ്മ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്,സി പി ഐ ജില്ലാ കൗൺസിൽ അംഗം സി കെ അശോകൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ ബി രാജേന്ദ്രൻ പിള്ള, റ്റി തുളസീധരൻ, ബി കെ എം യു ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അശ്വിൻ മണ്ണടി, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ പത്മിനിയമ്മ, വിജയ വിത്സൺ, എം കെ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള പ്രതികാരമായിരുന്നു തന്റെ അറസ്റ്റെന്ന് ജാന്‍മണി

0
കോഴിക്കോട്: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള...

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...