കെ – റെയില്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നീട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് സര്‍വെ ഏജന്‍സി കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ – റെയില്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നീട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് സര്‍വെ ഏജന്‍സി കത്തയച്ചു. നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാനാകില്ലെന്ന് കത്തില്‍ പറയുന്നു. കല്ലിടല്‍ പൂര്‍ത്തിയായാല്‍ നാല് ജില്ലകളില്‍ മെയ് പകുതിയോടെ പഠനം തീര്‍ക്കാമെന്നും കേരള വൊളന്ററി ഹെല്‍ത്ത് സര്‍വിസ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്താനുള്ള ചുമതലയായിരുന്നു കേരള വൊളന്ററി ഹെല്‍ത്ത് സര്‍വിസിന് നല്‍കിയിരുന്നത്. ഇതില്‍ തൃശൂര്‍ ഒഴികെയുള്ള നാല് ജില്ലകളിലെ സാമൂഹികാഘാത പഠനത്തിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

മുമ്പ് നല്‍കിയ ഉത്തരവ് പ്രകാരം ഏപ്രില്‍ ആദ്യവാരം പഠനം പൂര്‍ത്തിയാക്കണം. എന്നാല്‍, ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്. കൂടാതെ, മറ്റ് പല ഏജന്‍സികളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പല ജില്ലകളിലും സര്‍വേ നടപടികള്‍ ആരംഭിക്കാന്‍ പോലും സാധിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...