29.3 C
Pathanāmthitta
Friday, August 19, 2022 8:02 pm

കണ്ടിടത്തെല്ലാം കല്ലിടുന്നതിന് റവന്യൂ വകുപ്പ് ഉത്തരം പറയണം ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം : കെ റെയിലില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള നിയമസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്മെന്റില്‍ മാറ്റം വരുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് തനിക്ക് നേരിട്ട് അറിയാം. അദ്ദേഹത്തിന് താല്‍പര്യമുള്ള ആളുകള്‍ക്ക് ബാധിക്കാതിരിക്കാനാണ് അലൈന്മെന്റില്‍ മാറ്റം വരുത്തിയത്. കേരളത്തിലുടനീളം അങ്ങനെ നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പ്രതിഷേധം ശക്തമാക്കുമെന്ന സൂചനയാണ് തിരുവഞ്ചൂര്‍ നല്‍കുന്നത്. കോട്ടയത്ത് അതിശക്തമായ പ്രതിരോധത്തിന് തിരുവഞ്ചൂര്‍ നേരിട്ടിറങ്ങുകയാണ്.

01 EASY-BUY
Josco-final
ahalya
sai-upload
previous arrow
next arrow

‘നിയമ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നത് സര്‍ക്കാരാണ്. അതിനെതിരെയാണ് ജനങ്ങള്‍ സംഘടിച്ചത്. ജനങ്ങളെ പോലീസിനെ കൊണ്ട് അടിച്ചമര്‍ത്താനുള്ള നോട്ടമാണ് നടത്തുന്നത്. ഇന്നലെ ഒരു മന്ത്രി ചെങ്ങന്നൂരില്‍ വെച്ച്‌ പറഞ്ഞു. അദ്ദേഹത്തിന്റെ ചിലയാളുകള്‍ അലൈന്മെന്റില്‍ മാറ്റം വരുത്തിയല്ലോ. അത് എനിക്ക് നേരിട്ട് അറിയാം. കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അദ്ദേഹത്തിന്റെ താല്‍പര്യമുള്ള ആളുകളില്‍ നിന്നും മാറ്റികൊടുത്തിട്ടുണ്ടല്ലോ. ഇല്ലെങ്കില്‍ പറയട്ടെ-ഇതാണ് തിരുവഞ്ചൂരിന്റെ ആരോപണം.

KUTTA-UPLO

അതായത് ഇഷ്ടമുള്ളവരെ ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നുവെന്ന ഗുരുതരമായ ആരോപണം. മന്ത്രിയുടെ പേര് തിരുവഞ്ചൂര്‍ പറഞ്ഞിട്ടില്ല. ഏതായാലും വരും ദിവസങ്ങളില്‍ ഈ ആരോപണം വലിയ ചര്‍ച്ചയാകും. നിയമസഭയില്‍ മന്ത്രിയുടെ പേര് തിരുവഞ്ചൂര്‍ വെളിപ്പെടുത്തുമെന്നാണ് സൂചന. അലൈന്മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയില്‍ ഉദ്യോഗസ്ഥര്‍ പറയട്ടെ. അത് കേരളത്തില്‍ ഉടനീളം നടന്നിട്ടുണ്ട്. താല്‍പര്യമുള്ള ആളുകള്‍ക്ക് അലൈന്മെന്റില്‍ മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് വെച്ചുകൊടുത്തിട്ടുണ്ട്. അതാണ് ജനങ്ങളുടെ വിഷമം. ഇത് നീതി പൂര്‍വ്വമാണെന്ന് പറയാന്‍ കഴിയില്ല.’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

dif
WhatsAppImage2022-07-31at73432PM
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

റവന്യൂ നിയമങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ലായെന്നത് സര്‍ക്കാര്‍ മുതലെടുക്കുകയാണ്. അത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിചേര്‍ത്തു. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിടണമെങ്കില്‍ എലിക തിരിച്ച്‌ അതിന്റെ ഉത്തരവ് വേണം. റവന്യൂ വിഭാഗത്തിലെ ആളുകളാണ് ഇതിന് ഉത്തരം പറയേണ്ടത്. ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്. അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാന്‍ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.

പൊലീസുകാര്‍ ജനപക്ഷത്തു നില്‍ക്കണമെന്നും നാട്ടുകാരെ ഉപദ്രവിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഒരു ലക്ഷം രൂപ ശമ്ബളം പറ്റുന്ന ഉദ്യോഗസ്ഥരാണ് സര്‍വേയ്ക്കെത്തുന്നത്. രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ സ്വന്തം കിടപ്പാടത്തിനായി പ്രതിഷേധിക്കാനെത്തുന്നത്. ഈ പാവങ്ങള്‍ നല്‍കുന്ന നികുതി കൊണ്ടാണ് ഉദ്യോഗസ്ഥന്മാര്‍ക്കു ശമ്പളം കൊടുക്കുന്നത്. പാവങ്ങളെ ഉപദ്രവിക്കാതെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്നു പോകണം-തിരുവഞ്ചൂര്‍ അറിയിച്ചു.

യാതൊരു ഉത്തരവും ഇല്ലാതെ വീടുകളുടെ അടുക്കളയില്‍ വരെ കല്ലിടുകയാണ്. ഇവിടെ താഴെ ഒരു കല്ലിട്ടെന്നാണ് കേട്ടത്. അത് സാരമില്ല. നിങ്ങള്‍ എല്ലാവരും കൂടെ അതെടുത്തു കളഞ്ഞാല്‍ മതി. കല്ലിന് ഹൃദയമില്ലല്ലോ. കല്ലിനേക്കാള്‍ കടുപ്പമുള്ള ഹൃദയമുള്ളവരാണു തിരുവനന്തപുരത്തിരുന്ന് ഉത്തരവിടുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

എന്നാല്‍ കെ റെയിലിനെതിരെ നടക്കുന്ന സമരങ്ങളെല്ലാം രാഷ്ട്രീയ സമരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. തെറ്റായ പ്രചരണം നടത്തിയാണ് പ്രതിപക്ഷം ജനങ്ങളെ സമരരംഗത്തിറക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂയെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും സമ്മതിക്കില്ലെന്നതാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow

Most Popular

WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow