കെ – റെയില്‍ വിരുദ്ധ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കല്ലിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ – റെയില്‍ വിരുദ്ധ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കല്ലിട്ടു.ക്ലിഫ് ഹൗസിന്റെ മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്. എന്നാല്‍ കല്ലിട്ട ശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിലാണ് ക്ലിഫ് ഹൗസില്‍ കല്ലിട്ടത്. കെ – റെയിലിനായി തിരുവനന്തപുരത്ത് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്ന് ഇടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം.

ഉച്ചയക്ക് പന്ത്രണ്ടരയോടെയാണ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിന്റെ മതില്‍ ചാടി കടന്ന് കല്ലുകള്‍ സ്ഥാപിച്ചത്. ചിറയിന്‍കീഴ് താലൂക്കില്‍ നിന്ന് പിഴുതെടുത്ത കല്ലുകളാണ് ക്ലിഫ്ഹൗസില്‍ സ്ഥാപിച്ചതെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിഴുതെടുക്കുന്ന കല്ലുകള്‍ വരും ദിവസങ്ങളില്‍ മന്ത്രിമാരുടെ വീടുകളിലും സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...