സ്വകാര്യ ബസ് സമരം മലയോര മേഖലയെ സാരമായി ബാധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നടന്ന സ്വകാര്യ ബസ്സ് സമരം കോന്നിയുടെ തണ്ണിത്തോട് അടക്കമുള്ള മലയോര മേഖലയെ സാരമായി ബാധിച്ചു. കോവിഡ് തരംഗം ആരംഭിച്ച സമയം നിർത്തലാക്കിയതാണ് കോന്നി തണ്ണിത്തോട് കരിമാൻതോട് റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ്. ഇതിനാൽ സ്വകാര്യ ബസുകൾ മാത്രമാണ് ഇപ്പോൾ ഇവിടേക്കുള്ള ജനങ്ങളുടെ ഏക ആശ്രയം.

സ്വകാര്യ ബസുകൾ കൂടി സമരം ആരംഭിച്ചതോടെ വിദ്യാർഥികൾ അടക്കമുള്ളവരാണ് പ്രതിസന്ധിയിൽ ആയത്. വിദ്യാർത്ഥികൾക്ക് പരീക്ഷ കാലമായതിനാൽ പരീക്ഷ എഴുതുവാൻ ഇരുചക്ര വാഹനങ്ങളെയും മറ്റ് ടാക്സി വാഹനങ്ങളെയും ആശ്രയിച്ചാണ് വിദ്യാർഥികൾ സ്കൂളിൽ എത്തിയത്. മറ്റുള്ളവർ കിലോമീറ്ററുകളോളം നടക്കേണ്ടതായും വന്നു.

കോന്നി, കൊക്കാതോട്, അരുവാപ്പുലം തുടങ്ങി വിവിധ പഞ്ചായത്തുകളിലും സ്ഥിതി വത്യസ്തമല്ല. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത സാധാരണക്കാർ വീട്ടുസാധനങ്ങൾ വാങ്ങാൻ പോലും ഏറെ ബുദ്ധിമുട്ടി. പുനലൂർ മൂവാറ്റുപുഴ റൂട്ടിലും സ്വകാര്യ ബസുകൾ ഓടാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ബസുകൾ ഓടാത്തത് നിരത്തുകളിൽ തിരക്ക് കുറഞ്ഞതോടെ കച്ചവട സ്ഥാപനങ്ങളെയും സാരമായി ബാധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...