ന്യൂഡല്‍ഹി : കേരള സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി ചുമതലയേറ്റ കെ വി തോമസ് കേരള ഹൗസില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. ദില്ലിയുമായി അര നൂറ്റാണ്ട് നീണ്ട ബന്ധമാണുള്ളത്. അത് കേരളത്തിനായി ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. കെ റെയില്‍ പദ്ധതിക്കായി പരിശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പദവി സംബന്ധിച്ച് വിവാദങ്ങളില്‍ പ്രതികരിക്കാനില്ല അതില്‍ കാര്യമില്ല. അനില്‍ ആന്‍റണി കഴിവുള്ള ചെറുപ്പക്കാരനാണ്. വിവാദങ്ങളില്‍ വ്യക്തിപരമായ പ്രതികരണത്തിനില്ല. വികസനകാര്യത്തില്‍ പ്രധാനമന്ത്രിക്കും കേരളത്തിനും യോജിച്ച നിലപാടാണെന്നും കെ വി തോമസ് പറഞ്ഞു.
ക്യാബിനറ്റ് പദവിയോടെയാണ് കെവി തോമസിന്‍റെ നിയമനം. അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി ലഭിച്ചത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായ സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോണ്‍ഗ്രസും തോമസും തമ്മിലെ അകല്‍ച്ച വര്‍ധിച്ചത്. തൃക്കാക്കര ഉപതരെഞ്ഞെടുപ്പില്‍ ഇടത് കണ്‍വെന്‍ഷനില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ സംഭവിച്ചത്. തൃക്കാക്കരയിലെ ഇടതിന്‍റെ വമ്പന്‍ തോല്‍വിയും തോമസിന്‍റെ പദവി നീണ്ടുപോകുന്നതും ഉന്നയിച്ച് തോമസിനെതിരെ കോണ്‍ഗ്രസ് നിരയില്‍ നിന്നുയര്‍ന്നത് വലിയ പരിഹാസമായിരുന്നു. ഒടുവിലാണിപ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































