വി.പി.ജോയി എഴുതിയ കുറിപ്പിനെച്ചൊല്ലി മന്ത്രിസഭായോഗത്തില്‍ റവന്യു മന്ത്രി കെ.രാജന്‍റെ രൂക്ഷവിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണo. ഭരണത്തില്‍ ഇടതു സര്‍ക്കാരിന് ഏകോപനം നഷ്ടമാകുന്നുവോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഭവന നിര്‍മ്മാണ ബോര്‍ഡ് പിരിച്ചുവിടാവുന്നതല്ലേ എന്ന രീതിയില്‍ ചീഫ് സെക്രട്ടറി വി.പി.ജോയി എഴുതിയ കുറിപ്പിനെച്ചൊല്ലി മന്ത്രിസഭായോഗത്തില്‍ റവന്യു മന്ത്രി കെ.രാജന്‍റെ രൂക്ഷവിമര്‍ശനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയാണോ ഉദ്യോഗസ്ഥരാണോ ഭരണം നടത്തുന്നതെന്ന ചോദ്യവും മന്ത്രി ഉന്നയിച്ചതോടെ മന്ത്രിസഭായോഗം സംഘര്‍ഷഭരിതമായി. ചീഫ് സെക്രട്ടറി സൂപ്പര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കരുതെന്നു പറഞ്ഞ രാജന്‍ ഉദ്യോഗസ്ഥര്‍ പ്രധാന തീരുമാനം എടുക്കേണ്ടതില്ലെന്നും പറഞ്ഞു.

തണ്ണീര്‍ത്തടം നികത്തല്‍ നിയമത്തിലെ ഇളവുകള്‍ പ്രകാരം ഭൂമിയുടെ തരംമാറ്റുന്നതു വഴി ഖജനാവില്‍ എത്തിയ കോടിക്കണക്കിനു രൂപ തദ്ദേശഭരണ വകുപ്പിലേക്കു വക മാറ്റാന്‍ മന്ത്രിസഭയില്‍ ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ച നിര്‍ദ്ദേശവും രാജനെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ആഞ്ഞടിച്ച രാജനെ തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചെങ്കിലും പറയാനുള്ളതെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം നിര്‍ത്തിയത്. മറ്റു മന്ത്രിമാര്‍ പ്രതികരിച്ചില്ല. ആരും ചീഫ് സെക്രട്ടറിയെ ന്യായീകരിച്ചുമില്ല. സാധാരണ മുഖ്യമന്ത്രി ഇടപെട്ടാല്‍ മന്ത്രിമാര്‍ ശാന്തരാകും. എന്നാല്‍ രാജന്‍ തന്‍റെ അതൃപ്തി മുഴുവന്‍ പ്രകടിപ്പിച്ചു. വരും ദിനങ്ങളിലും സിപിഐ മന്ത്രിമാര്‍ ഇത്തരം വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നാണ് സൂചന.

സിപിഐ മന്ത്രിയായ രാജന്‍റെ കീഴിലാണ് ബോര്‍ഡ്. കുറിപ്പ് തിരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടും ചീഫ് സെക്രട്ടറിയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. ഇതിനിടെയാണ് ഭൂമി തരംമാറ്റം വഴി ലഭിച്ച തുക സിപിഎം ഭരിക്കുന്ന തദ്ദേശ വകുപ്പിലേക്കു വകമാറ്റാനുള്ള അജന്‍ഡ മന്ത്രിസഭായോഗത്തില്‍ എത്തിയതും മന്ത്രി പ്രകോപിതനായതും. പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നു മുഖ്യമന്ത്രി അറിയിച്ചു. സിപിഐ മന്ത്രിയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചേക്കും. ഭവനനിര്‍മ്മാണ ബോര്‍ഡ് നിര്‍ത്തലാക്കാവുന്നതാണ് എന്ന് കാണിച്ച്‌ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചത്.

നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരും മുന്നണിയുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ലെന്ന് കെ രാജന്‍ വിമര്‍ശിച്ചു. നിലവില്‍ സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള ഭവനനിര്‍മ്മാണ ബോര്‍ഡിന് മുന്നില്‍ കാര്യമായ പദ്ധതികളില്ല. കഴിഞ്ഞ കുറെ നാളുകളായി ഭവന നിര്‍മ്മാണ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണ് എന്നും കാണിച്ചാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിലാണ് റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചത്.

ബോര്‍ഡ് പ്രവര്‍ത്തനം നിര്‍ത്തുന്നതിനെക്കുറിച്ചു പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. ബോര്‍ഡ് നഷ്ടത്തിലാണെന്നും വരുമാനമില്ലെന്നും ധനകാര്യ അഡി.ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടും നല്‍കി. പ്രവര്‍ത്തനം നിര്‍ത്താന്‍ ഭരണപരിഷ്‌കാര കമ്മിഷനും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 1971ലാണ് ഭവന ബോര്‍ഡ് രൂപീകരിച്ചത്. സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളെല്ലാം നടപ്പിലാക്കിയത് ബോര്‍ഡാണ്. 8000 കോടിയാണ് ആസ്തി. പദ്ധതികള്‍ സര്‍ക്കാര്‍ ഏല്‍പ്പിക്കാത്തതാണ് പ്രതിസന്ധി. നിലവിലെ 195 ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളമില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...