റേഷന്‍ വാതില്‍പ്പടി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണം ; കെ ആര്‍ ഇ എഫ് – എ ഐ ടി യു സി ജില്ലാ സമ്മേളനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ ആര്‍ ഇ എഫ് – എ ഐ ടി യു സി ജില്ലാ സമ്മേളനം നടന്നു. റേഷന്‍ വാതില്‍പ്പടി വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് വിതരണം കാര്യക്ഷമമാക്കണം. ഇപ്പോഴും ചിലയിടങ്ങളില്‍ വാതില്‍പ്പടിയില്‍ തൂക്കിയിറക്കാറില്ല. വാതില്‍പ്പടി കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണപ്രകാരമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതൊഴിവാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ ആറുമാസത്തെ കുടശ്ശിക ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സമീപനം ശരിയല്ല. റേഷന്‍ വ്യാപാരികള്‍ നല്‍കുന്ന അംശാദായം യഥാസമയം ക്ഷേമനിധിബോര്‍ഡില്‍ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ അതാത് കാലത്തെ റ്റി.എസ്.ഒ.മാരില്‍ നിന്നും ചുമതലക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്നും പിഴഈടാക്കുകയും ശിക്ഷണനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സെര്‍വര്‍ തകരാര്‍മൂലം വിതരണ തോത് കുറഞ്ഞ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അടിയന്തിരമായി വേതന പരിഷ്‌കരണം നടപ്പിലാക്കണം. മിനിമം വേതനം 30,000/- രൂപയാക്കണമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയന്‍ ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ശ്രീകുമാര്‍, ഉഷാ സുരേഷ്, ഇ.കെ. സുരേഷ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് യോഗം നിയന്ത്രിച്ചത്.

എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി ഡി. സജി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമേഷ്ബാബു, കെ ആര്‍ ഇ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. പ്രിയന്‍കുമാര്‍, ക്ഷേമനിധി ബോര്‍ഡ് അംഗം മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വി.ഡി. അജയകുമാര്‍, കെ.വി. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ റേഷന്‍ വ്യാപാരികളുടെ മക്കള്‍ക്ക് അവാര്‍ഡ് വിതരണവും മുതിര്‍ന്ന റേഷന്‍ വ്യാപാരികളെ ആദരിക്കുകയും ചെയ്തു.

ഭാരവാഹികളായി എ.പി.ജയന്‍ പ്രസിഡന്റ്, പി.ജി. ഹരികുമാര്‍ വര്‍ക്കിംഗ് പ്രസിഡന്റ്, കെ.വി. സുരേഷ് കുമാര്‍, ആര്‍. സനല്‍കുമാര്‍, പി.വി. റോയി, റഫാസ് മീര, കോമളകുമാരി വൈസ് പ്രസിഡന്റ്, സെക്രട്ടറി വി.ഡി. അജയകുമാര്‍, ജോ. സെക്രട്ടറിമാര്‍ ജി. രാജേന്ദ്രന്‍, നാസര്‍ റാവുത്തര്‍, ഷൈനു പാടം, നൗഷാദ് ബി, രാജേഷ് ചിറ്റാര്‍, ഖജാന്‍ജി ഉഷാസുരേഷ് അടക്കം 41 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...

ഇറാനിൽ യു.എസ് ആക്രമണം തുടരുന്നു ; റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി

0
ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ആറാം...

വൈദ്യുതി നിയന്ത്രണം തുടരും ; 200 മെഗാവാട്ട് വാങ്ങാൻ കരാറിനായി ശ്രമം തുടങ്ങി

0
തിരുവനന്തപുരം : കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം...

ഇറാൻ നഗരങ്ങളിൽ വീണ്ടും യുഎസ് ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് യുഎസ്. തുടർച്ചയായ ആറാം...