പത്തനംതിട്ട: ഇടതു സർക്കാരിന്റെ ജനദ്രോഹ ബജറ്റിലെ നികുതിക്കൊള്ള നയങ്ങൾക്കെതിരെ താക്കീതായി മുസ്‌ലിം യൂത്ത് ലീഗിന്റെ കളക്ടറേറ്റ് മാർച്ച്. ജനങ്ങളുടെ മേൽ നികുതി അടിച്ചേൽപിച്ച് അഴിമതിയും ധൂർത്തും നടത്തുന്ന ഭരണകൂടത്തിനെതിരെ വരും നാളുകളിൽ അതിശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും നികുതിക്കൊള്ള അവസാനിപ്പിക്കുന്നത് വരെയും സമര മുഖത്ത് നിന്ന് പിന്നോട്ടില്ലെന്നും പ്രഖ്യാപിക്കുന്നതായിരുന്നു സമരം. പോലീസിനെ ഉപയോഗിച്ചു സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
മാർച്ച് അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു കലക്ടറേറ്റിന് മുന്നിൽ വെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടന്ന യോഗം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കാര്യറ നസീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം നിയാസ് റാവുത്തർ സ്വാഗതമാശംസിച്ച യോഗത്തിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം സദഖത്തുല്ലാ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ലീഗ് ദേശീയ കൗൺസിൽ അംഗം നിധിൻ കിഷോർ, സിയാ മജീദ്, ഷാഫി കോന്നി, ഷാനവാസ് അലിയാർ, തെക്കേത്ത് അബ്ദുൽ കരീം, എൻ എ നൈസാം , അബ്ദുൽ മുത്തലിബ്, അനീർ തിരുവല്ല, മാലിക് മുഹമ്മദ്, എം.എസ്.ബി.ആർ ഷെരീഫ്, അൻസാരി മന്ദിരം, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫിറോസ് ,ജനറൽ സെക്രട്ടറി തൗഫീക് കൊച്ചു പറമ്പിൽ , എം എച്ച്. ഷാജി, സിറാജ് പീടികയിൽ, ഏവൺ രാജാ , റിയാസ് . എച്ച്, സി.ഒ . സലാം, സിറാജ് പുത്തൻ വീട്ടിൽ, നജീബ് പമ്പാവാലി, അയ്യൂബ് കുമ്മണ്ണൂർ, റഹീം പ്ലാമൂട്ടിൽ, സൈനുദ്ദീൻ പന്തളം , സാദിക് പന്തളം, അഷ്റഫ് പന്തളം , റാഷിദ് പന്തളം , അൻസിൽ , സച്ചു , ഇബ്രഹിം കുട്ടി പായിപ്പാട്, സിറാജ് വെള്ളാപ്പള്ളിൽ, യൂസുഫ് പിച്ചയ്യത്ത്, ജലീൽ ,രതീഷ് മുണ്ടയിൽ, ഷെഫീക് തുലാപ്പള്ളി, കമറുദ്ദീൻ, സവാദ് പന്തളം തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































