ചെങ്ങന്നൂര്‍: പതിനെഴുകാരിയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് അഞ്ച് മാസം പിന്നിടുമ്പോഴും യാതൊരു സൂചനകളും കണ്ടെത്താനാകാതെ പോലീസ്. പാണ്ടനാട് പഞ്ചായത്തില്‍ പടിഞ്ഞാറ്റുംമുറി മഠത്തില്‍ തെക്കേതില്‍ കൃഷ്ണവേണി (17) യെയാണ് 2020 നവംബര്‍ ആറു മുതല്‍ കാണാതായത്. രാവിലെ 11 മണിവരെ വീട്ടിലുണ്ടായിന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
അതേസമയം അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാണാതാകുമ്പോള്‍ മഞ്ഞ നിറമുള്ള ചൂരിദാറും കഴുത്തില്‍ സ്വര്‍ണമാല , കാലില്‍ സ്വര്‍ണ പാദസ്വരം , കാതില്‍ സ്വര്‍ണ കമ്മല്‍ എന്നിവ അണിഞ്ഞിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം പോലിസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
ഇതിനിടെ യുവതിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേയ്ബിയസ് കോര്‍പസ് റിട്ട് ഫയല്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന ഫോണ്‍ നമ്പരുകളിലോ അടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. എസ്.എച്ച്.ഒ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്- 94979 80268 ഡി.വൈ.എസ്.പി. ചെങ്ങന്നൂര്‍ – 94979 90043 ജില്ലാ പോലീസ് മേധാവി, ആലപ്പുഴ – 9497996982 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.