കുട്ടനാട്ടില്‍ തോമസ് കെ തോമസ് വിജയിച്ചു ; ആഹ്ളാദത്തോടെ കുവൈറ്റ്‌ മലയാളികള്‍

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് : തോമസ് ചാണ്ടിയുടെ അസാന്നിധ്യത്തില്‍ നിയമസഭയിലേയ്ക്ക് വീണ്ടുമൊരു പ്രാവസി എംഎല്‍എ കൂടി, അതും തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസാണെന്നത് കുവൈറ്റിലെ മലയാളി സമൂഹത്തെ സംബന്ധിച്ച്‌ ഏറെ സന്തോഷമുണ്ടെന്ന് പ്രവാസികള്‍.

തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍ കോവിഡ് സാഹചര്യത്തിലായിരുന്നു അന്ന് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിച്ചത്. പൊതു തെരഞ്ഞെടുപ്പില്‍ എന്‍സിപിയും ഇടതു മുന്നണിയും തോമസ് കെ തോമസിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത് വിജയം കാണുകയും ചെയ്തു.

ഇതോടെ കുവൈറ്റ് മലയാളികളെ സംബന്ധിച്ച്‌ കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം അവരുടെ സ്വന്തമായി മാറിയിരിക്കുകയാണ്. മാത്രമല്ല തോമസ് കെ തോമസ് എന്ന കുവൈറ്റ് മലയാളികളുടെ സ്വന്തം ഹൈഡ‍ൈന്‍ തോമാച്ചന്‍ ഇനി കുവൈറ്റ് പ്രവാസികളുടെ കൂടി എംഎല്‍എയാകും. കുവൈറ്റില്‍ സ്കൂളുകളും റസ്റ്ററന്‍റുമൊക്കെ ഉള്ള വ്യവസായ ഗ്രൂപ്പിന്റെ  ഉടമകളാണ് അന്തരിച്ച തോമസ് ചാണ്ടിയും സഹോദരന്‍ തോമസ് കെ തോമസും.

വിവിധ സാഹചര്യങ്ങളില്‍ കുവൈറ്റില്‍ പോലീസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി അന്യനാട്ടില്‍ ക്ലേശിക്കുന്ന പ്രവാസികള്‍ക്കായി നെഞ്ചുറപ്പോടെ പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ കടന്നുചെന്ന് സഹായിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഹൈഡൈന്‍ തോമാച്ചന്‍. മലയാളികളായ പ്രവാസികള്‍ക്കെതിരെ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അന്യ നാട്ടുകാരായ പ്രവാസികള്‍ ഗുണ്ടായിസം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അതിനെതിരെ പ്രതികരിക്കുന്നതും തോമസ് കെ തോമസിന്റെ  പ്രത്യേകതയായിരുന്നു.

അങ്ങനെ ഏത് വിധത്തിലും കുവൈറ്റ് മലയാളികള്‍ക്ക് ആശ്രയവും അഭയവുമായിരുന്ന തോമസ് കെ തോമസിന്റെ  നിയമസഭാ പ്രവേശനം കുവൈറ്റ് സമൂഹം കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍സിപിയില്‍ തോമസ് കെ തോമസിനെ കൂടാതെ മന്ത്രി എകെ ശശീന്ദ്രനും വിജയിച്ചിട്ടുണ്ട്. സ്വാഭാവികമായും മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണ്. ശശീന്ദ്രന്‍ മാറിനില്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ തോമസ് കെ തോമസിന് നറുക്ക് വീണേക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
dot image കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...