കൃഷ്ണവേണിയുടെ തിരോധാനം – അന്വഷണം എങ്ങുമെത്തിയില്ല ; ഹേബിയസുമായി ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍: പ​തി​നെ​ഴു​കാ​രി​യായ പെണ്‍കുട്ടിയെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി​ട്ട് അ​ഞ്ച് മാ​സം പി​ന്നി​ടു​മ്പോ​ഴും യാതൊരു സൂചനകളും കണ്ടെത്താനാകാതെ പോലീസ്. പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തില്‍ പ​ടി​ഞ്ഞാ​റ്റും​മു​റി മ​ഠ​ത്തി​ല്‍ തെ​ക്കേ​തി​ല്‍ കൃ​ഷ്ണ​വേ​ണി (17) ​യെ​യാ​ണ് 2020 ന​വം​ബ​ര്‍ ആ​റു മു​ത​ല്‍ കാ​ണാ​താ​യ​ത്. രാ​വി​ലെ 11 മ​ണി​വ​രെ വീ​ട്ടി​ലു​ണ്ടാ​യി​ന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

അതേസമയം അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്റെ  ഭാ​ഗ​മാ​യി പോലീസ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പുറപ്പെടുവി​ച്ചു. കാ​ണാ​താ​കു​മ്പോ​ള്‍ മ​ഞ്ഞ നി​റ​മു​ള്ള ചൂ​രി​ദാ​റും ക​ഴു​ത്തി​ല്‍ സ്വ​ര്‍​ണ​മാ​ല , കാ​ലി​ല്‍ സ്വ​ര്‍​ണ പാ​ദ​സ്വ​രം , കാ​തി​ല്‍ സ്വ​ര്‍​ണ ക​മ്മ​ല്‍ എ​ന്നി​വ അ​ണി​ഞ്ഞി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​തി​ന​കം പോലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും യാതൊരു തുമ്പും  ല​ഭി​ച്ചി​ല്ല.

ഇതിനിടെ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹേ​യ്ബി​യ​സ് കോ​ര്‍​പ​സ് റി​ട്ട് ഫ​യ​ല്‍ ചെയ്തിരുന്നു. പെ​ണ്‍​കു​ട്ടി​യെക്കു​റി​ച്ച്‌ എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ താ​ഴെ​ക്കാ​ണു​ന്ന ഫോ​ണ്‍ ന​മ്പ​രു​ക​ളി​ലോ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ബ​ന്ധ​പ്പെ​ടു​ക. എ​സ്.​എ​ച്ച്‌.​ഒ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍- 94979 80268 ഡി.​വൈ.​എ​സ്.​പി. ചെ​ങ്ങ​ന്നൂ​ര്‍ – 94979 90043 ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ല​പ്പു​ഴ – 9497996982 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോലീസ് അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...