കൃഷ്‌ണേന്ദുവിന്റെ ആത്മഹത്യ ; തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ആണ്‍ സുഹൃത്ത് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൃഷ്‌ണേന്ദുവിന്റെ ആത്മഹത്യയില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ആണ്‍ സുഹൃത്ത് അറസ്റ്റില്‍. പ്രണയ നൈരാശ്യത്തെ തുടര്‍ന്നും ആണ്‍സുഹൃത്തിന്റെ നിരന്തരമായ മാനസിക പീഡനത്തെ തുടര്‍ന്നും വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. ജാതിയില്‍ കുരുങ്ങിയ പ്രണയത്തിന്റെ രക്തസാക്ഷിയാണ് കൃഷ്‌ണേന്ദു. സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കൃഷ്ണേന്ദുവിന്റെ ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അന്യജാതിയില്‍പ്പെട്ട ചിറ്റാര്‍ സ്വദേശി ആകാശുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ആദിവാസി പെണ്‍കുട്ടിയെ കെട്ടാന്‍ പറ്റില്ലെന്ന് പറഞ്ഞ് യുവാവ് കൃഷ്ണേന്ദുവുമായുള്ള ബന്ധത്തില്‍ നിന്നും ഒഴിയുകയും മറ്റൊരു പെണ്‍കുട്ടിയുമായി അടുക്കുകയും ചെയ്തു. ആകാശ് കൃഷ്ണേന്ദുവിനെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മാനസികമായി തകര്‍ന്ന കൃഷ്‌ണേന്ദു ആത്മഹത്യ ചെയ്തപ്പോഴും യുവാവ് ശ്രമിച്ചത് സംഭവത്തില്‍ നിന്നും തന്റെ പേര് ഒഴിവാക്കാന്‍ ആയിരുന്നു. ഇതിനായി കൃഷ്ണേന്ദുവിന്റെ വീട്ടിലെത്തി അവളുടെ ഫോണ്‍ കൈക്കലാക്കി തെളിവ് ഡിലീറ്റ് ചെയ്യാനും ഫോണ്‍ എടുത്തു കൊണ്ട് പോകാനും ശ്രമിച്ചു. സംഭവം കണ്ടുനിന്നവര്‍ ആകാശിനെ തടയുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ആണ് കൃഷ്‌ണേന്ദു ആത്മഹത്യ ചെയ്തത്. കതകും ജനലും ഇല്ലാത്ത ചോര്‍ന്നോലിക്കുന്ന മുറിയില്‍ ഇരുന്ന് പഠിച്ച്‌ ഒരു ജോലി നേടണം എന്നതായിരുന്നു കൃഷ്ണേന്ദുവിന്റെ സ്വപ്നം. രോഗിയായ അമ്മയ്ക്ക് ഏറെ സഹായമായിരുന്നു അവള്‍. ബാലസംഘം യൂണിറ്റ് പ്രസിഡന്റ്‌ ആയിരുന്നു കൃഷ്‌ണേന്ദു. വിതുര പാലോട് കുളത്തുപ്പുഴ ഏരിയയില്‍ ഒരു മാസത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത് 7 ആദിവാസി കുട്ടികള്‍ ആണ്. ഇതില്‍ അഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ മരിച്ചു. രണ്ട് പേര്‍ രക്ഷപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...