അമ്മയെ ആദ്യം വെട്ടിവീഴ്ത്തി മുറിവില്‍ കീടനാശിനി ഒഴിച്ചു പിന്നീട് അച്ഛനെയും ; മാതാപിതാക്കളുടെ കൊല തുറന്ന് പറച്ചിലുമായി മകന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അമ്മയെ ആദ്യം വെട്ടിവീഴ്ത്തി മുറിവില്‍ കീടനാശിനി ഒഴിച്ചു പിന്നീട് അച്ഛനെയും. മാതാപിതാക്കളുടെ കൊല തുറന്ന് പറച്ചിലുമായി മകന്‍. പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികള്‍ വീടനകത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന തുറന്നുപറച്ചിലുമായി മകന്‍. വൃദ്ധ ദമ്പതികളുടെ മകനും കേസിലെ പ്രതിയുമായ സനല്‍ ആണ് പോലീസി​ന്റെ തെളിവെടുപ്പിനിടെ ക്രൂരമായ കൊലപാത സംഭവം വിവരിച്ചത്. ആദ്യം വെട്ടിയത് അമ്മയെയാണെന്ന് സനല്‍ പറഞ്ഞു. 33 തവണ വെട്ടി. മുറിവുകളില്‍ കീടനാശിനി ഒഴിക്കുകയും ചെയ്തു. മുറിവുകള്‍ വഴി വിഷം കയറാനായിരുന്നു അങ്ങനെ ചെയ്തതെന്നും സനല്‍ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച അരിവാളും കൊടുവാളും വീടിനകത്തു നിന്നും കണ്ടെടുത്തു. ഈ ആയുധങ്ങളിലുള്ള രക്തക്കറയും മുടിയും പരിശോധനക്കയക്കുമെന്ന് പോലീസ് പറഞ്ഞു.

ഓ​ട്ടൂ​ര്‍​ക്കാ​ട് മ​യൂ​ര​ത്തി​ല്‍ ച​ന്ദ്ര​നും ഭാ​ര്യ ദേ​വി​യു​മാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം മൈസുരുവിലേക്ക് ഒളിവില്‍ പോയ മകന്‍ സനലിനെ സഹോദരന്‍ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസിലേല്‍പ്പിച്ചത്. പിടിയിലായ സന​ല്‍ എ​റ​ണാ​കു​ള​ത്ത് സി.​സി.​ടി.​വി ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​കയായിരുന്നു. തിങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ എറണാകുളത്തുള്ള മ​ക​ള്‍ മാ​താ​പി​താ​ക്ക​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ കി​ട്ടി​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന്​ അ​യ​ല്‍​വാ​സി​യെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വീട്ടനകത്ത് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വെട്ടുകൊണ്ട് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു. ദേവിയുടെ മൃതദേഹത്തില്‍ 33 വെട്ടുകളും ചന്ദ്ര​ന്റെ മൃതദേഹത്തില്‍ 26 വെട്ടുകളും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...

മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

0
കൊച്ചി: മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍...