31.5 C
Pathanāmthitta
Tuesday, January 25, 2022 4:39 pm
- Advertisment -

മരം കടപുഴകി വീണ്‌ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നു

ഈരാറ്റുപേട്ട : കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരം കടപുഴകി വീണ്‌ വാഹനങ്ങള്‍ തകര്‍ന്നു. മറിഞ്ഞു വീണ മരത്തിന്റെ ചില്ലകള്‍ ദേഹത്ത് അടിച്ചു വാക്‌സിനെടുക്കാന്‍ എത്തിയ ഒരു കുട്ടിക്കും നിസാര പരിക്കേറ്റു. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപമുണ്ടായിരുന്ന മരമാണ് ചുവടെ മറിഞ്ഞുവീണത്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്. രണ്ടു സ്‌കൂട്ടറുകളും ഒരു ബൈക്കും തകര്‍ന്നു. സംഭവസമയത്ത് ആശുപത്രി പരിസരത്ത് ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular