യുവതിയെ കിണറ്റില്‍ തള്ളിയിട്ട് ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് വെള്ളിയാഴ്ച ശിക്ഷ വിധിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യുവതിയെ കിണറ്റില്‍ തള്ളിയിട്ട് ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നു കോടതി. പള്ളിക്കത്തോട് സ്വദേശിയും നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയുമായിരുന്ന ബിന്ദുവിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിനെയാണ് ജില്ലാ സെഷന്‍സ് കോടതി നാല് കുറ്റക്കാരനെന്നു കണ്ടെത്തിയത്. വെള്ളിയാഴ്ച ശിക്ഷ വിധിക്കും. 2015 മാര്‍ച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് മദ്യപിച്ചെത്തിയ രാജേഷ് ഭാര്യയുമായി വഴക്കിട്ടു തുടര്‍ന്ന് കിണറ്റില്‍ തള്ളിയിടുകയായിരുന്നു. രാജേഷും പിന്നാലെ ചാടി. കിണറ്റില്‍ ഇറങ്ങിയ ശേഷം രാജേഷ് ഭാര്യയുടെ നെഞ്ചില്‍ ചവിട്ടി വെള്ളത്തില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സാക്ഷികള്‍ മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഗിരിജ ബിജു, അഡ്വ.മഞ്ജു മനോഹര്‍, അഡ്വ.എം.ആര്‍ സജ്‌നമോള്‍ എന്നിവര്‍ ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം ; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

0
പത്തനംതിട്ട : ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സര്‍വീസുകളുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളും...

ഖത്തർ റാസ് ലഫാൻ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

0
കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ...

സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ പുരോഗമിക്കുന്നു : ജൂണ്‍ 30 ന് അവസാനിക്കും

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു....

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി തട്ടിപ്പ് : മീറ്റ് ഫാക്ടറിയും ഭൂമിയും പൊതുലേലത്തിൽ വിൽക്കാൻ കോടതി...

0
സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്...