ഓണ്‍ ലൈന്‍ ലോഗോ ഡിസൈനിംഗിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓണ്‍ ലൈന്‍ ലോഗോ ഡിസൈനിംഗിന്റെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്. കേരളത്തിലെ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായതായി സൂചന. ഫെയിസ് ബുക്കിലൂടെ പരസ്യം നല്‍കിയാണ്‌ തട്ടിപ്പ്.  തങ്ങള്‍ ചെയ്തതെന്ന് അവകാശപ്പെട്ട് കുറെ നല്ല ലോഗോകള്‍ പരസ്യത്തില്‍ നല്‍കും. ഇതേ നിലവാരത്തിലുള്ള ലോഗോ ചെയ്തുതരുന്നതിന് 600 രൂപ മുതല്‍ 1200  രൂപവരെയാണ് നിരക്ക്. രണ്ടു ദിവസത്തിനുള്ളില്‍ ലോഗോ ഡിസൈന്‍ ചെയ്തു നല്‍കുമെന്നും ഇവര്‍ വാഗ്ദാനം നല്‍കുന്നു. കേരളത്തിനു വെളിയിലാണ് ഇവര്‍. ഓഫീസ്‌ എവിടെയെന്നോ വിലാസം എന്താണെന്നോ ഇവര്‍ വെളിപ്പെടുത്തുകയില്ല.

പരസ്യത്തിനു താഴെ ആരെങ്കിലും കമന്റ് ചെയ്‌താല്‍ ഉടന്‍ ഇവര്‍ ചാറ്റ് ബോക്സില്‍ എത്തും. തുടര്‍ന്ന് ഇവരുടെ വിവിധ പാക്കേജുകള്‍ നല്‍കും. മുമ്പ് ചെയ്ത കുറെ ലോഗോകളും നല്‍കും. ഇവയെല്ലാം വളരെ ഉയര്‍ന്ന നിലവാരത്തില്‍ ഉള്ളവയാണ്. അതിനാല്‍ത്തന്നെ ലോഗോയുടെ ആവശ്യക്കാര്‍ ഇവരുടെ കെണിയില്‍ വീഴും. പണം മുന്‍കൂറായി ഗൂഗിള്‍ പേ വഴി നല്‍കുവാന്‍ ഇവര്‍ ആവശ്യപ്പെടും. താരതമ്യേന ചെറിയ തുകയായതുകൊണ്ടുതന്നെ മിക്കവരും ഉടന്‍ പണം നല്‍കും. ചിലര്‍ പകുതി പണം അഡ്വാന്‍സ് നല്‍കും. പണം അവരുടെ അക്കൌണ്ടില്‍ എത്തുന്നതോടെ ഇവര്‍ ചാറ്റ് ബോക്സില്‍ നിന്നും വലിയും. ഇവര്‍ നല്‍കിയിട്ടുള്ള നമ്പരില്‍ വിളിച്ചാലും ഫോണ്‍ എടുക്കില്ല. സമാനമായ നിരവധി തട്ടിപ്പ് ഫെയിസ് ബുക്കിലൂടെ നടക്കുന്നുണ്ട്. പണം നഷ്ടപ്പെട്ട പലരും പുറത്തുപറയാത്തതിനാല്‍ തട്ടിപ്പ് വിവരം ജനങ്ങള്‍ അറിയുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...