കെ എസ് സേതുമാധവന്റെ സംസ്കാരം വൈകീട്ട് നാലിന്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അന്തരിച്ച വിഖ്യാത സംവിധായകൻ കെ എസ് സേതുമാധവന്റെ സംസ്കാരം വൈകീട്ട് നാലിന്. ലൊയോള കോളേജിനു സമീപത്തെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ സേതുമാധവന് അന്തിമോപചാരമർപ്പിച്ചു. ഇന്ന് രാവിലെ അഞ്ച് മണിക്ക് കോടമ്പാകത്തെ വീട്ടിലായിരുന്നു 90 വയസ്സുകാരനായ സേതുമാധവൻ്റെ അന്ത്യം. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്.

കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ചട്ടക്കാരി, അഴകുള്ള സെലീന, കടൽപ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്തു. വേനൽക്കിനാവുകൾ എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്ര സംഭാവനയ്ക്ക് 2009 ൽ ജെസി ഡാനിയേൽ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...